ക്ലാസുകൾ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ; ബസുകൾ അണുവിമുക്തമാക്കും; ഒരുക്കങ്ങൾ തുടങ്ങി, ചർച്ചകൾ നടന്നിരുന്നു; സ്കൂൾ തുറക്കൽ വിവാദം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ക്ലാസുകൾ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ; ബസുകൾ അണുവിമുക്തമാക്കും; ഒരുക്കങ്ങൾ തുടങ്ങി, ചർച്ചകൾ നടന്നിരുന്നു; സ്കൂൾ തുറക്കൽ വിവാദം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സ്‌ക്കൂള്‍ തുറക്കാന്‍ തീരുമാനം എടുത്തതെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിചേര്‍ത്തു.

ബസുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യും. എല്ലാ കുട്ടികള്‍ക്കും മാസ്‌ക് വിതരണം ചെയ്യും. ടൈംടേബിള്‍ ക്രമീകരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തും. സ്‌ക്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. കുട്ടികളുടെ ഭാവിയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ നിലയിലും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതുണ്ട്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും വിപുലമായ പദ്ധതികളാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും സഹായസഹകരണങ്ങള്‍ വേണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.