ആദ്യദിനത്തിൽ  50,268 പേർ ഹാജർ

ആദ്യദിനത്തിൽ 50,268 പേർ ഹാജർ

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ തുറന്ന ആദ്യദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 50,268 വിദ്യാർഥികൾ.

പ്ലസ് ടു ക്ലാസിൽ 8744 വിദ്യാർഥികൾ ഹാജരായി. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെത്തിയത് 41,524 വിദ്യാർഥികൾ.
പത്താക്ലാസിലാണ് ഏറ്റവുമധികം വിദ്യാർഥികളെത്തിയത് 10,286 പേർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാംതരം-4341, രണ്ടാംതരം-3824, മൂന്നാംതരം-4109, നാലാംതരം-4298, അഞ്ചാംതരം-4862, ആറാംതരം-4610, ഏഴാംതരം-5194 എന്നിങ്ങനെയാണ് വിദ്യാർഥികളെത്തിയത്. 7051 അധ്യാപകർ ജോലിക്കെത്തി.

എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടില്ല. ഹയർസെക്കൻഡറിയിൽ 1618 അധ്യാപകർ ജോലിക്കെത്തി.

ജില്ലയിലെ 912 സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 1,58,683 വിദ്യാർഥികളും 134 സ്‌കൂളുകളിലായി പ്ലസ് ടുവിന് 22,000 വിദ്യാർഥികളാണുമാണുള്ളത്.