play-sharp-fill
ഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ച് തകർത്തതിന് കോൺഗ്രസ് സമാധാനം പറയണം; വാഹനത്തിന് ഉണ്ടായത് ആറ് ലക്ഷം രൂപയുടെ നഷ്ടം; ജോജുവിന് രക്ഷകനായത് സി.ഐ

ഒരുകോടിയോളം വില വരുന്ന ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് അടിച്ച് തകർത്തതിന് കോൺഗ്രസ് സമാധാനം പറയണം; വാഹനത്തിന് ഉണ്ടായത് ആറ് ലക്ഷം രൂപയുടെ നഷ്ടം; ജോജുവിന് രക്ഷകനായത് സി.ഐ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടയിൽ ഉണ്ടായത് നാടകീയ രംഗങ്ങൾ ആയിരുന്നു. ചലച്ചിത്രങ്ങളിൽ നായകവേഷത്തിൽ തകർത്തഭിനയിച്ച ജോജു ജോർജ് ആയിരുന്നു ഇന്ന് റോഡിലേയും താരം. സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം ആണ് ഇപ്പോൾ ചർച്ച വിഷയം. എന്നാൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ ജോജുവിന്റെ വാഹനം തല്ലിതകർത്തത് വിവാദമായിരിക്കുകയാണ്. വാഹനങ്ങളോട് ഏറെ കമ്പമുള്ള ജോജു അടുത്തിടെ സ്വന്തമാക്കിയ പുതിയ ലാൻഡ് റോവർ ഡിഫൻഡറാണ് ആക്രമണത്തിൽ തകർന്നത്.

സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കടന്നു പോകാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു കോൺഗ്രസ് നേതാക്കൾ എടുത്തത്. ജോജു മദ്യപിച്ചെന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉയർത്തിയായിരുന്നു കോൺഗ്രസിന്റെ അതിക്രമം. ഇതിനിടെയാണ് വാഹനത്തിന് പിന്നിലെ ചില്ല് അടിച്ച് തകർത്തത്.

പ്രതിഷേധം കനത്തതോടെ ഒടുവിൽ സിഐ തന്നെ വാഹത്തിൽ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ അടുത്തിടെ പുറത്തിറക്കിയ പുത്തൻ ഡിഫൻഡറിന്റെ ഫൈവ് ഡോർ പതിപ്പായ 110ന്റെ ഫസ്റ്റ് എഡിഷൻ മോഡലാണിത്.

ഈ ഓഗസ്റ്റിലാണ് ജോജു വാഹനം സ്വന്തമാക്കിയത്. ഏകദേശം 83 ലക്ഷം മുതൽ 1.12 കോടി രൂപവരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീൽബേസുമാണ് ഡിഫൻഡറിലുള്ളത്. 145 ഡിഗ്രി വരെ ചരിവുള്ള പ്രതലത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ടെറൈൻ റെസ്‌പോൺസ് സംവിധാനവും ഇതിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡല്‍ ഈ ഓഗസ്റ്റിലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകള്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ എത്തിയത്. മുമ്ബ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്ബടിയിലാണ് ഈ വാഹനം എത്തിയത്.

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങള്‍ വിദേശത്ത് തന്നെയാണ് നിര്‍മ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്‌പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്.

പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ മിടുക്കനാക്കുന്നതില്‍ മുഖ്യന്‍. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്ബന്നമാക്കുന്നുണ്ട്. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്. ജീപ്പ് റാംഗ്ലറും, മിനി കൂപ്പറും അടക്കമുള്ള വാഹനങ്ങള്‍ ജോജുവിന്‍റെ ഗാരേജില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മണി മുതൽ ഒരു മണിക്കൂർ ഇടപ്പള്ളി-വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. സമരത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ കുടുങ്ങിയിരുന്നു. രോഗികൾ ഉൾപ്പെടെ നിരവധി ആളുകൾ ഏറെ നേരം വഴിയിൽ കുടുങ്ങിയതോടെയാണ് ജോജു ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നൽകിയ മറുപടി. ഇതിനുപിന്നാലെയാണ് ജോജുവിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്ന് ആരോപിച്ചായിരുന്നു ജോജു ജോർജ് സമരക്കാർക്ക് എതിരെ തിരിഞ്ഞത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.

നടൻ മദ്യപിച്ചെത്തി മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. നടന്റേത് സിനിമാ സ്‌റ്റൈലിൽ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ ഷിയാസും മുൻ കൊച്ചി മേയർ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. ഇതേ തുടർന്ന് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.

അവസാനം ആരോപണങ്ങൾക്കെല്ലാം വിരാമമിട്ട് ജോജുവിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം കളവെന്ന് വ്യക്തമായി.