കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും;ടൈംടേബിൾ ഇങ്ങനെ

കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും;ടൈംടേബിൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവവും വെര്‍ച്വലായി തന്നെ.

പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും ഇപ്രാവശ്യവും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9.30നാണ് വിക്ടേഴ്സ് ചാനല്‍ വഴി പ്രവേശനോത്സവം ആരംഭിക്കുന്നത്. 11 മണിക്കു സ്കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും.

ജനപ്രതിനിധികളും സ്കൂള്‍ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വെര്‍ച്വലായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനമികവുകളുടെ പ്രദര്‍ശനവും നടത്തും.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ക്ലാസ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനോത്സവം.

ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ഥ ക്ലാസ് ആരംഭിക്കും. തുടക്കത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ക്ലാസുകളും മുന്‍ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും.

വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്കൂളുകളില്‍നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചു. അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള ‘കി​ളി​ക്കൊ​ഞ്ച​ല്‍’ ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ നാ​ല്​ വ​രെ രാ​വി​ലെ 10.30 നാ​യി​രി​ക്കും. ഇ​തി​ൻ്റെ പു​നഃ​സം​പ്രേ​ഷ​ണം ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 10 വ​രെ ന​ട​ത്തും. പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ക്ക് ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 11 വ​രെ​യാ​ണ് ആ​ദ്യ ട്ര​യ​ല്‍. രാ​വി​ലെ 8.30 മു​ത​ല്‍ 10 മ​ണി വ​രെ​യും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ല്‍ മു​ത​ല്‍ ആ​റ്​ വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ച്​ ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ണ്‍ 14 മു​ത​ല്‍ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

ഒ​ന്നു മു​ത​ല്‍ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ല്‍ ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ നാ​ല്​ വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ലാ​സു​ക​ള്‍ ഇ​തേ ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ ഒ​മ്ബ​ത്​ വ​രെ​യും ജൂ​ണ്‍ 10 മു​ത​ല്‍ 12വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ ഉ​ച്ച​ക്ക്​ 12.00 മു​ത​ല്‍ ഒ​ന്ന​ര വ​രെയും നടക്കും.