ശാസ്തപുരം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ശാസ്തപുരം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

 

 

സ്വന്തം ലേഖകൻ
തൃശൂർ: ശാസ്തപുരം ആദിവാസി കോളജിൽനിന്ന് കാണാതായ രണ്ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

15 ഉം 8 ഉം വയസ് പ്രായമുള്ള കുട്ടികളെ കഴിഞ്ഞ 2-നാണ് കാണാതായത് . ഇന്നലെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ബന്ധുവീട്ടിൽ പോയി എന്നാണ് വീട്ടുകാർ കരുതിയത്. പരാതിയെതുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്

. അരുൺകുമാർ (8) ,സജി കുട്ടൻ ( 15 )എനിവരുടെ മൃതദേഹങ്ങളാണ് കോളനിക്ക് സമീപം വനാതിർത്തിയിൽ കണ്ടെത്തിയത്. 15പേർ അട ണ്ടുന്ന 7 സംഘങ്ങളായാണ് പോലീസ് -വനം വകപ്പ് സംയുക്തമായി അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group