play-sharp-fill
പി. സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരൻ, കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ല ; ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കും : രാഹുൽ മാങ്കൂട്ടത്തിൽ

പി. സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരൻ, കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ല ; ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കും : രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ

പാലക്കാട്: പി. സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺ​ഗ്രസിനൊപ്പമായിരിക്കും. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്‌ എത്തും. വൈകിട്ട് 4 ന് പാലക്കാട്‌ എത്തുന്ന രാഹുലിന് വൻ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലത്തിൽ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ഡോ പി സരിൻ ഇടത് സ്വതന്ത്രൻ ആകാനുള്ള നീക്കം ആരംഭിച്ചതിനാൽ പരമാവധി പ്രവർത്തകരെ പ്രചാരണത്തിന് ഇറക്കി സ്ഥാനാർഥിയുടെ വരവ് വലിയ സംഭവം ആക്കാനാണ് തീരുമാനം.