play-sharp-fill
സർക്കാരിൻ്റെ മാനം കാക്കാൻ പൊലീസിനെ വേണം ;അലവൻസ് മാത്രം ചോദിക്കരുത്; ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പൊലീസിനെ തഴഞ്ഞു: പൊലീസിന്റെ പ്രതിഷേധക്കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി; കൊവിഡിൽ റിസ്‌കെടുത്ത ഉദ്യോഗസ്ഥർക്ക് റിസ്‌ക് അലവൻസ് ഇല്ല; 48 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്തിട്ടും യൂണിഫോം അലവൻസുമില്ല

സർക്കാരിൻ്റെ മാനം കാക്കാൻ പൊലീസിനെ വേണം ;അലവൻസ് മാത്രം ചോദിക്കരുത്; ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പൊലീസിനെ തഴഞ്ഞു: പൊലീസിന്റെ പ്രതിഷേധക്കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി; കൊവിഡിൽ റിസ്‌കെടുത്ത ഉദ്യോഗസ്ഥർക്ക് റിസ്‌ക് അലവൻസ് ഇല്ല; 48 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്തിട്ടും യൂണിഫോം അലവൻസുമില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ പൊലീസിനെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിനു സാധിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും സോഷ്യൽ മീഡിയയെയാണ് രഹസ്യമായ പ്രതികരണത്തിനായി ഉയോഗിക്കുന്നത്. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ഇങ്ങനെ –

പൊലീസ് ഉദ്യോഗസ്ഥരെ വഞ്ചിച്ച ശമ്പളകമ്മീഷൻ റിപ്പോർട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനൊന്നാം ശമ്പളകമ്മീഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പത്താം ശമ്പളകമ്മീഷൻ നൽകിയ പരിഗണനയും ആനുപാതികമായ വർദ്ധനവും പുതിയ കമ്മീഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല എന്നത് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാകും. *കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകിച്ച് നഴ്‌സുമാർക്ക് പ്രത്യേക പരിഗണന നൽകി ശമ്പളം വർധിപ്പിച്ചു നൽകിയപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുകയാണുണ്ടായത്. റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർക്കുപോലും ഈ സാഹചര്യത്തെ മുൻനിർത്തി ശമ്പളവും അലവൻസും വർദ്ധിപ്പിച്ചപ്പോൾ പൊലീസിനുള്ള റിസ്‌ക്ക് അലവൻസ് കേവലം 10 രൂപ മാത്രം വർധിപ്പിച്ചു കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. കൊറോണ പിടിപെട്ട് മരണത്തിന് കീഴടങ്ങിയവരും രോഗം ബാധിച്ചുദുരിതം അനുഭവിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ വേദന കാണാതെ പോയത് വഞ്ചനാപരമായ നിലപാടാണ്. പ്രകൃതിദുരന്തങ്ങൾ, മഹാമാരി തുടങ്ങി പൊലീസ് ഉദ്യോഗസ്ഥർ വളരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കാലയളവിൽ അവരുടെ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പള ഘടന നേടിയെടുക്കുവാനുള്ള പരിശ്രമം പൊലീസ് സംഘടനാ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.

ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലഘട്ടത്തിൽ സദാപ്രവർത്തന നിരതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് അർഹമായ അംഗീകാരമായി മെച്ചപ്പെട്ട ശമ്പളവർദ്ധനവ് ഉണ്ടായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സാഹചര്യങ്ങളും വെല്ലുവിളികളും വസ്തുതാപരമായും യാഥാർഥ്യബോധത്തോടെയും ശമ്പളകമ്മീഷനു മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പോയ പൊലീസ് സംഘടനാ നേതൃതത്തിന്റെ പരാജയമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ദുര്യോഗം. അലവൻസുകൾ വർധിപ്പിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താതെ വലിയ തുകകൾ ആവശ്യപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരിൽ പ്രതീക്ഷകൾ നൽകി വഞ്ചിക്കുന്നതും ശരിയായ നിലപാടല്ല. സംഘടനാ തലത്തിൽ മാത്രമല്ല വകുപ്പ് തലത്തിലും ശമ്പളകമ്മീഷനു മുന്നിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് വേണ്ടത്. ഇത്തവണ അത്തരത്തിൽ ഒരു ഏകോപനവും നടന്നില്ല എന്നതാണ് വസ്തുത.

സർവീസ് വെയ്‌റ്റേജ് നിർത്തലാക്കിയതിലൂടെ സർവിസ് കൂടുതലുള്ള ഉദ്യോഗസ്ഥർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. പുതുതായി പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വർദ്ധനവ് ദീർഘകാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് ലഭ്യമാകില്ലയെന്നതാണ് യാഥാർഥ്യം.

പൊലീസ് ഉദ്യോഗസ്ഥരുടെ അലവൻസുകളിൽ നാമമാത്ര വർദ്ധന, പ്രധാന അലവൻസുകളുടെ പേരിനെപ്പോലും അപഹസിക്കുന്ന തരത്തിലുള്ള വർദ്ധനവ്. ഉദാ: റിസ്‌ക്ക് അലവൻസ് 100ൽ നിന്നും 110 ആക്കി. കേവലം 10 രൂപയുടെ വർദ്ധനവ്. പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം ലഭിച്ചിരുന്ന നിലവിലെ അഞ്ച് അലവൻസുകൾ ലയിപ്പിച്ച് പൊലീസ് സ്‌പെഷ്യൽ അലവൻസ് എന്ന ഒറ്റ അലവൻസാക്കി മാറ്റുകയും അവയ്ക്ക് ആനുപാതികമായ വർദ്ധനവ് അനുവദിക്കാതെ കേവലം 100 രൂപ മാത്രം മൊത്തത്തിൽ കൂട്ടുകയാണുണ്ടായത് റേഷൻ മണി, ഫീഡിങ് ചാർജ്, സ്മാർട്‌നെസ്സ് അലവൻസ്, തുടങ്ങിയ പ്രസക്തമായ അലവൻസുകൾ നിർത്തലാക്കിയതിലൂടെ പൊലീസ് ജോലിയുടെ സവിശേഷ സ്വഭാവത്തെ നിരാകരിക്കുകയും കാലക്രമത്തിൽ ഇവക്കു പകരമായി ലഭിക്കുന്ന അലവൻസുകൾ തന്നെ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായേക്കാം.

5000 രൂപയായിരുന്ന യൂണിഫോം അലവൻസ് 500 രൂപ കൂട്ടി 5500 ആക്കി. പത്താം ശമ്പളകമീഷൻ 2750ൽ നിന്നും 5000 രൂപയായി ഉയർത്തിയ യൂണിഫോം അലവൻസിൽ കാലാനുഗതമായ വർദ്ധനവല്ല ഇപ്പോൾ നൽകിയിരിക്കുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ചു ആരോഗ്യ രംഗത്തെ നഴ്‌സുമാർക്ക് യൂണിഫോം അലവൻസിൽ ഇത്തവണ വലിയ വർദ്ധനവാണ് നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കാര്യമായ പരിഗണന നൽകിയിട്ടില്ല. മാത്രമല്ല സ്‌പെഷ്യൽ യൂണിറ്റുകൾക്ക് പകുതി തുക മാത്രമാണ് യൂണിഫോം അലവൻസായി ലഭിക്കുക.

ഡേ ഓഫ് അലവൻസ് കഴിഞ്ഞ കമ്മീഷൻ 100% വർദ്ധനവ് നൽകിയപ്പോൾ ഇത്തവണ കേവലം 10% വർദ്ധനവ് മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ ശമ്പള കമ്മീഷൻ പുതുതായി ഏർപ്പെടുത്തിയ 300 രൂപ ട്രാഫിക് ഡ്യൂട്ടി അലവൻസിൽ ഇപ്പോൾ വെറും 30 രൂപമാത്രമാണ് കൂട്ടിയത്.

ബാരക്ക് അലവൻസ്, സൈബർ അലവൻസ്, എന്ന പേരിൽ പ്രഖ്യാപിച്ച രണ്ട് അലവൻസുകൾ വാങ്ങുന്നവർക്ക് പൊതുവായ മറ്റു അലവൻസുകൾ ലഭിക്കില്ല. ഇന്റലിജൻസ് സ്‌പെഷ്യൽ അലവൻസ് , ക്രൈം ബ്രാഞ്ച് സ്‌പെഷ്യൽ അലവൻസ്, വിജിലൻ സ് സ്‌പെഷ്യൽ അലവൻസ് എന്നിങ്ങനെ സ്‌പെഷ്യൽ യൂണിറ്റുകൾക്ക് ഏർപ്പെടുത്തിയ അലവൻസ് വാങ്ങുന്നവർക്കും പൊതുവായ മറ്റു അലവൻസുകൾ ലഭിക്കില്ല. സാമ്പത്തികമായി നഷ്ടം ഉണ്ടാകും.

വാർഷിക ഇൻക്രിമെന്റ് തുകയിലുണ്ടായ നഷ്ടവും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ശമ്പള കമ്മീഷൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന കുറഞ്ഞ ഇൻക്രിമെന്റ് തുക 300 രൂപ ഇരട്ടിയാക്കി 600 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴിത് 600ൽ നിന്നും 900 രൂപ മാത്രമായി.

സംതൃപ്തമായ പൊലീസ് സേനയ്ക്ക് മാത്രമേ ആത്മവിശ്വാസത്തോടെയും സധൈര്യത്തോടെയും സേവനമനുഷ്ഠിക്കാൻ സാധിക്കൂവെന്ന കാര്യം ഓർക്കേണ്ടതുണ്ട്.

പതിനൊന്നാം ശമ്പള പരിഷ്‌കരണ റിപ്പോർട്ട് പൊതുവിൽ ഉദ്യോഗസ്ഥ വിരുദ്ധമാണ്

28 ശതമാനം ഡി.എ മാത്രം ലയിപ്പിക്കുന്നതിലൂടെ വലിയ ശമ്പളവർദ്ധനവ് ഇല്ല.

കുറഞ്ഞ അടിസ്ഥാന ശമ്പളം കഴിഞ്ഞ തവണ 100% ആയിരുന്നത് ഇത്തവണ 39% ആയി കുറഞ്ഞു.

വാർഷിക വർദ്ധനവ് (ഇൻക്രിമെന്റ്) കഴിഞ്ഞ തവണത്തേതിന് ആനുപാതികമല്ല. 100 % വർദ്ധനവ് കഴിഞ്ഞ തവണ നൽകിയിരൂന്നത് ഇത്തവണ 50 % മാത്രം.

സർവീസ് വെയ്‌റ്റേജ് നിർത്തലാക്കി.
സി.സി.എ നിർത്തലാക്കി.
എച്ച്.ആർ.എയിലെ വർദ്ധനവ് 2022 മുതൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ

വാർഷിക ഇൻക്രിമെന്റ് വർദ്ധനവ് കഴിഞ്ഞ തവണ 117% ആയിരുന്നത് ഇത്തവണ 40% ആയി കുറഞ്ഞു.

അഞ്ചു വർഷതത്വമനുസരിച്ചു അടുത്ത ശമ്പളപരിഷ്‌കരണം 2024ലാണ് പ്രാബല്യത്തിൽ വരേണ്ടത്. അത്
അട്ടിമറിച്ചതിലൂടെ 2026 കേന്ദ്രം അടുത്ത പരിഷ്‌കരണം നടത്തിയതിന് ശേഷം മാത്രം പുതിയ ശമ്പളം

പങ്കാളിത്ത പെൻഷൻ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് തുടരാൻ തീരുമാനിച്ചിരിക്കുന്നു. ഫലത്തിൽ സർക്കാരിന് പേരുണ്ടാക്കി കൊടുക്കാൻ രാപകലില്ലാതെ   പൊരിവെയിലത്ത് പണിയെടുക്കുന്ന പോലീസുകാരോട് സർക്കാർ കാണിച്ചത് കടുത്ത വഞ്ചനയായി പോയി.