മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഗോൾ അടിച്ചില്ല; ഗോള്‍ വീഴരുതെന്ന വാശിയോടെ ഗോള്‍കീപ്പര്‍മാരും; സഡൻ ഡെത്തില്‍ നിര്‍ണായക കിക്ക് പാഴാക്കിയതോടെ കേരളത്തിന് നിരാശ; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ രണ്ടാംവട്ടവും സെമി കാണാതെ മടക്കം
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ ക്വാർട്ടർ ഫൈനലില്‍ കേരളത്തിന് നിരാശ.
സഡൻ ഡെത്തില്‍ കേരളത്തെ 7-6 ന് കീഴടക്കി മിസോറാം സെമിയില്‍ കടന്നു. ഗോള്‍ഡൻ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിച്ചില്ല.
സഡൻ ഡെത്തില്‍ നിർണായകമായ കിക്ക് വി ആർ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാർച്ച് ഏഴിന് സെമിയില്‍ മിസോറാം സർവീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂർ ഗോവയും തമ്മില്‍ ഏറ്റുമുട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികസമയത്തിന് ശേഷം ടൈ ബ്രേക്കറില്‍ 5-5 എന്ന നിലയിലായിരുന്നു. പിന്നീടാണ് കേരളത്തില്‍ നില തെറ്റിയത്. മിസോറാമിന് വേണ്ടി എം സി മാല്‍സോസുവാല, മാല്‍സോംഫേല, എഫ് സി ലാമുന്മാവിയ, ഇ ലാല്‍രെംത്‌ലുവാംഗ, എല്‍ തോച്‌ഹോങ്, ലാല്‍രെരുവാത, ലാല്‍ബിയാക്തംഗ എന്നിവർ ഗോളാക്കി.
കേരളത്തിന് വേണ്ടി സഞ്ജു ജി, അർജുൻ വി, മുഹമ്മദ് സലിം, റിസ്വനാലി എടക്കാവില്‍, ശരത് പ്രശാന്ത്.കെ, ജിതിൻ ഗോപാലകൃഷ്ണൻ എന്നിവരും ഗോളാക്കി. സുജിത്ത് മാത്രം കിക്ക് നഷ്ടപ്പെടുത്തി.
കേരളവും മിസോറാമും നിരവധി അവസരങ്ങള്‍ക്ക് വഴിതുറന്നെങ്കിലും, അറ്റാക്കർമാർക്ക് ഗോള്‍വല കുലുക്കാനായില്ല. ഇരുവശത്തും ഗോള്‍ കീപ്പർമാരും മികവ് കാട്ടി. ഒടുവില്‍ ജയം നിർണയിക്കാൻ സഡൻ ഡെത്ത് വേണ്ടി വന്നു. കഴിഞ്ഞതവണയും സെമിയില്‍ കയറാതെയാണ് കേരളം മടങ്ങിയത്.