‘എൻ്റെ പ്രണനാ പോയത്…’; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി

‘എൻ്റെ പ്രണനാ പോയത്…’; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി

Spread the love

സ്വന്തം ലേഖിക

തിരുവല്ല: ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിൻ്റെ കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.

സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം സന്ദീപിൻ്റെ വീട്ടിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിയേരിക്ക് മുന്നില്‍ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു. ‘എൻ്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല…എൻ്റെ പ്രാണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാന്‍…ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവിച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങള്‍ അനാഥരായി… എൻ്റെ കുഞ്ഞിനെ കണ്ണുനിറച്ച്‌ കണ്ടിട്ടില്ല…’-സുനിത പറഞ്ഞു.

‘പാര്‍ട്ടി കൂടെയുണ്ട്. കുട്ടികളെ വളര്‍ത്താനുള്ള എല്ലാ സഹായവും ചെയ്യും. ആവശ്യമായ ജോലി ഏര്‍പ്പാടു ചെയ്തു തരും. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. ചെയ്യേണ്ടതൊക്കെ ചെയ്യാം’-കോടിയേരി സുനിതയോട് പറഞ്ഞു.

‘അത്യന്തം നിഷ്ഠൂരമായ കൊലപാതകമാണ്. കേരളമാകെ നടുക്കിയ കൊലപാതകമാണ്. ദുഖകരമായ അനുഭവങ്ങളാണ് കുടുംബം പങ്കുവച്ചത്. രണ്ട് പിഞ്ചുകുട്ടികളാണ് സന്ദീപിൻ്റെത്. ബിജെപി-ആര്‍എസ്‌എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. അവരെക്കൂടെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ അന്വേഷണം നടത്തണം.

കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുന്നു. സന്ദീപിൻ്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത ജോലി ഏര്‍പ്പാടുചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. രണ്ട് കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സഹായം നല്‍കും. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നോ, അത്രയും കാലം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം പാര്‍ട്ടിയുണ്ടാക്കി കൊടുക്കും. ആ കുടുംബം ഒരിക്കലും അനാഥരാകില്ല.’-കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.