play-sharp-fill
കുട്ടികളോട് നല്ല പെരുമാറ്റം, ആരോടും വലിയ അടുപ്പത്തിന് നില്‍ക്കാറില്ല; ഡോക്ടറെ കൊന്ന സന്ദീപിനെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്‌

കുട്ടികളോട് നല്ല പെരുമാറ്റം, ആരോടും വലിയ അടുപ്പത്തിന് നില്‍ക്കാറില്ല; ഡോക്ടറെ കൊന്ന സന്ദീപിനെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്‌

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പൂയപ്പള്ളി സ്വദേശി സന്ദീപിനെക്കുറിച്ച്‌ നിര്‍ണായക വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തകര്‍.

നെടുമ്പന യു. പി സ്‌കൂള്‍ അദ്ധ്യാപകനാണ് സന്ദീപ്.
പത്ത് മണിക്ക് സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ നാല് മണിക്ക് പോകുന്നതുവരെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ധ്യാപകര്‍ പറയുന്നു. കുട്ടികളോടൊക്കെ നല്ല പെരുമാറ്റമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇയാള്‍ ആരോടും വലിയ അടുപ്പത്തിന് നില്‍ക്കാറില്ലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
സ്‌കൂള്‍ അടച്ച ശേഷം നടന്ന സ്റ്റാഫ് മീറ്റിങ്ങില്‍ സന്ദീപ് പങ്കെടുത്തിരുന്നില്ല.

അമ്മയ്ക്ക് സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലഹരിക്കടിമയായതിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വൈദ്യപരിശോധനയ്‌ക്കും കാലിലെ മുറിവ് തുന്നിക്കെട്ടാനുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സന്ദീപ് ഡോക്ടറെ ആക്രമിച്ച്‌. ആറോളം തവണയാണ് കത്രിക കൊണ്ട് വന്ദനയെ കുത്തിയത്. ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags :