മുഖ്യമന്ത്രിയുടെ സമൂസ കട്ട ‘കള്ളനെ’ അന്വേഷിച്ച് സി ഐ ഡി; ‘കള്ളൻ നിസാരക്കാരനല്ല’ സിഐഡി ഓഫീസിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നൽകാൻ കരുതിയിരുന്ന സമൂസയാണ് മോഷ്ടിക്കപ്പെട്ടത്; സമൂസ കള്ളനെ തിരയുകയാണ് ഇൻ്റർനെറ്റ് ലോകം
ന്യൂഡല്‍ഹി: ഒരു സമൂസക്കള്ളനെ തിരയുകയാണ് ഇന്റർനെറ്റ് ലോകം. ഹിമാചല്‍ പ്രദേശിലെ സിഐഡി വിഭാഗം ഈ കള്ളനെ പിടിക്കാൻ അന്വേഷണം തുടങ്ങി എന്ന വാർത്തകള്‍ പുറത്തുവന്നതോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ ‘കള്ളനുവേണ്ടി’യുള്ള തിരച്ചില്‍ തുടങ്ങിയത്.
‘കള്ളൻ’ നിസ്സാരക്കാരനല്ല, ഹിമാചല്‍ പ്രദേശില്‍ സിഐഡി ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാൻ കരുതിവെച്ചിരുന്ന സമൂസയാണ് മോഷ്ടിക്കപ്പെട്ടത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന് നല്‍കാനായി സമൂസയും കേക്കുമടക്കമുള്ള പലഹാരങ്ങളടങ്ങിയ പെട്ടി ഒരുക്കിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനത് കൊടുക്കാൻ സമയമായപ്പോള്‍ പെട്ടി കാണാനില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ സിഐഡി ഓഫീസില്‍ തന്നെ കയറി ആരോ പലഹാരപ്പെട്ടി മോഷ്ടിച്ചെന്നും ഇയാളെ കണ്ടെത്താനായി സിഐഡി അന്വേഷണം തന്നെ പ്രഖ്യാപിച്ചു എന്നെല്ലാം റിപ്പോർട്ടുകള്‍ പുറത്തുവന്നു.
സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും വാർത്ത വൈറലായി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവും ഹിമാചല്‍ പ്രദേശ് സിഐഡി വിഭാഗം ഡയറക്ടർ ജനറല്‍ സഞ്ജീവ് രഞ്ജൻ ഓഛയും രംഗത്തെത്തി. ചടങ്ങ് കഴിഞ്ഞുള്ള ചായസത്കാരത്തില്‍ വിതരണം ചെയ്യാനായി പലഹാരം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥർ അത് പരിപാടി നടക്കുമ്ബോള്‍ തന്നെ എല്ലാവർക്കും വിതരണം ചെയ്തു. ഇത്രയേ സംഭവിച്ചുള്ളൂ, സഞ്ജീവ് രഞ്ജൻ ഓഛ പറഞ്ഞു.
Delhi | On the 'samosa' controversy, Himachal Pradesh CM Sukhwinder Singh Sukhu says,"…There is no such thing..It (CID) got involved on the issue of misbehaviour, but you (the media) are running news about 'samosa'…" pic.twitter.com/peoeKUdTX7
— ANI (@ANI) November 8, 2024
പരിപാടി കഴിഞ്ഞ് പലഹാരം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആരാണ് അതിനുമുമ്ബ് പലഹാരം വിതരണം ചെയ്തത് എന്ന് ചോദിക്കുകമാത്രമാണ് ഉണ്ടായത്.
അല്ലാതെ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു എന്ന തിരത്തിലൊക്കെ വരുന്ന വാർത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പെരുമാറ്റത്തിന്റെ പേരില്‍ സിഐഡി ഓഫീസിനുള്ളില്‍ നടന്ന ചെറിയ ചോദ്യംചെയ്യലിനെയാണ് ഇത്തരത്തില്‍ ആരൊക്കെയോ ചേർന്ന് ഊതിപ്പെരുപ്പിച്ചതെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞു.