Spread the love

 

കൊല്ലം: കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. കല്ലട സ്വദേശി അനു മോനാണ് ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും രോഗികളെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതും. മദ്യപിച്ചെത്തിയ പ്രതി ആശുപത്രി ക്യാബിന്റെ ചില്ലുകളും അടിച്ചു തകർത്തു.

video
play-sharp-fill

 

വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. ആശുപത്രിയിൽ എത്തിയ  മറ്റൊരു രോഗിയുമായി പ്രതി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ സെക്യൂരിറ്റി ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. തടയാൻ എത്തിയ സെക്യൂരിറ്റിയുമായി വീണ്ടും വാക്കു തർക്കത്തിൽ ഏർപ്പെട്ടു.

 

തുടർന്ന് ശാസ്താംകോട്ട പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയുടെ ക്യാബിൻ അടിച്ചു തകർക്കുന്നതിനിടയിൽ യുവാവിന്റെ കൈക്ക് പരിക്കേറ്റു. താലൂക്ക് ആശുപത്രി ആക്രമിക്കുന്നത് ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group