വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം; മലപ്പുറത്ത് സേലം സ്വദേശി പിടിയിൽ; അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍,ഫ്യൂസ് വയറുകള്‍,ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു

വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം; മലപ്പുറത്ത് സേലം സ്വദേശി പിടിയിൽ; അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍,ഫ്യൂസ് വയറുകള്‍,ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം മങ്കട പോലീസ് പിടികൂടി. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി സെല്‍വം(50) നെ മങ്കട എസ്ഐ ഷിജോ സി തങ്കച്ചന്‍ അറസ്റ്റ് ചെയ്തു.

ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടി നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകള്‍,ഫ്യൂസ് വയറുകള്‍,ഡിറ്റണേറ്ററുകള്‍ എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് സംഭരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ ഷിജോ. സി.തങ്കച്ചന്‍ ,പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.

ലൈസന്‍സോ രേഖകളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ ചാക്കില്‍ സൂക്ഷിച്ച 186 ജലാറ്റിന്‍സ്റ്റിക്കുകളും 150 ഓളം ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്. മങ്കട സ്റ്റേഷനിലെ അടക സലീം, വനിതാ എസ്സിപിഒ അംബിക, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.