സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരനായ അഭിഭാഷകൻ;പൊലീസ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ കോടതി വിധി ഇന്ന്

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരനായ അഭിഭാഷകൻ;പൊലീസ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ കോടതി വിധി ഇന്ന്

സ്വന്തം ലേഖകൻ
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വാദത്തിൽ ഉറച്ച് പരാതിക്കാരനായ അഭിഭാഷകൻ. അതേ സമയം പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്.സജി ചെറിയാനെതിരായ കേസില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്.

സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു കോടതിയോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ തടസ ഹര്‍ജിയുമായി പരാതിക്കാരന്‍ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രതിപക്ഷം ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തെ തുടർന്നാണ് സജി ചെറിയാന്‍ രാജിവച്ചത്.നിയമോപദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിച്ചിരിക്കുന്നത്.ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ വെച്ചായിരുന്നു രാജിക്ക് കാരണമായ വിവാദ പ്രസംഗം.

Tags :