സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ കൊച്ചി: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം ഈ ഘട്ടത്തിൽ അപക്വമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹ‍ര്‍ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന് […]

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരനായ അഭിഭാഷകൻ;പൊലീസ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ കോടതി വിധി ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വാദത്തിൽ ഉറച്ച് പരാതിക്കാരനായ അഭിഭാഷകൻ. അതേ സമയം പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്.സജി ചെറിയാനെതിരായ കേസില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു […]

ഗവർണർ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്;മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

സ്വന്തം ലേഖകൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക്.സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താന്‍ രാജ്ഭവന്‍ അനുവാദം നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.സജി ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തെ തുടർന്നാണ് സജി ചെറിയാന്‍ രാജിവച്ചത്.നിയമോപദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. രാജിക്ക് ശേഷം സജി […]

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഇന്ന്;ഗവര്‍ണറുടെ നിലപാട് അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ;പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഇന്ന്. വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ഗവര്‍ണറുടെ നിലപാട് അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയോട് കൂടുതല്‍ വ്യക്തത തേടാമെന്നും നിയമോപദേശമുണ്ടെങ്കിലും ഗവര്‍ണര്‍ ഇതിന് മുതിരില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിയമോപദേശം അനുസരിച്ച് സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടിയേക്കും. […]

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് സാധ്യത; സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് ഉണ്ടായേക്കും.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തെ തുടർന്ന് രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകും.ചില നിയമോപദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്ക് ശേഷം സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായി വീതിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ വെച്ചായിരുന്നു രാജിക്ക് കാരണമായ വിവാദ പ്രസംഗം. ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്‌ട്രേറ്റ് […]