play-sharp-fill
സൈനികനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് മർദിച്ചു: ഉന്തും തള്ളും ഉണ്ടായെന്ന്പോലീസ്: അന്വേഷണത്തിന് നിർദേശം നൽകി എസ്.പി.

സൈനികനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് മർദിച്ചു: ഉന്തും തള്ളും ഉണ്ടായെന്ന്പോലീസ്: അന്വേഷണത്തിന് നിർദേശം നൽകി എസ്.പി.

 

സ്വന്തം ലേഖകൻ
കോഴിക്കോട്: സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം.

കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.

നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്.

കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികൻ അതുലിന്റെ പരാതി.

വാഹനപരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.

സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിക്കുകയായിരുന്നു.

സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു.

അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ.

പുറത്ത് നാട്ടുകാർ കൂടിനിൽക്കുന്നത് കണ്ടാണ് മർദനം നിർത്താൻ പൊലീസ് തയാറായത്.

അതുലിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അതുൽ സ്റ്റേഷനിലേക്ക് എത്തുകയും പറാവ് നിന്ന പൊലീസുകാരനോട് മോശമായി പെരുമാറുകയും ചെയ്തെന്നും തുടർന്ന് ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നെന്ന് പൊലീസ് പറയുന്നു.