സഹപ്രവർത്തകയുടെ പീഡന പരാതിക്കെതിരെ നൽകിയ ഹർജിയിൽ യൂത്ത് കോൺഗ്രസ് ദേശീയ  അധ്യക്ഷൻ ബി വി  ശ്രീനിവാസിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സഹപ്രവർത്തകയുടെ പീഡന പരാതിക്കെതിരെ നൽകിയ ഹർജിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

പീഡന കേസില്‍ ശ്രീനിവാസിന് ആശ്വാസം; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് മുന്‍കൂര്‍ ജാമ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സഹപ്രവർത്തകയുടെ പീഡന പരാതിക്കെതിരെ നൽകിയ ഹർജിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റിന്റെ ഘട്ടത്തിൽ ജാമ്യ തുകയായ അൻപതിനായിരം രൂപ കെട്ടിവെച്ച് മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരനെ പോകാൻ അനുവദിക്കണമെന്നും അന്വേഷണവുമായി ബി വി ശ്രീനിവാസ് സഹകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹപ്രവർത്തകയുടെ പരാതിയിൽ അസം പൊലീസ് എടുത്ത കേസിനെതിരെയാണ് ശ്രീനിവാസ് കോടതിയെ സമീപിച്ചത്.
പ്രഥമദൃഷ്ട്യാ, എഫ്ഐആർ ഫയൽ ചെയ്യുന്നതിന് ഏകദേശം രണ്ട് മാസത്തെ കാലതാമസം കണക്കിലെടുക്കുമ്പോൾ, ഹർജിക്കാരന് ഇടക്കാല സംരക്ഷണത്തിന് ശ്രീനിവാസിനെതിരെ പരാതി നൽകുന്നതിന് മുൻപ് ട്വീറ്റുകളിലും മീഡിയയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലും

അർഹതയുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ലൈംഗികാതിക്രമത്തെ സംബന്ധിച്ച ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീനിവാസിനെതിരെ അസമിലെ വനിതാ നേതാവാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് വനിതാ നേതാവ് പരാതിയിൽ പറഞ്ഞത്. ഇതിനെ തുടർന്നാണ് അസം പൊലീസ് കേസ് എടുത്തത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നും ഇവർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ദിർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പൊലീസിന് നൽകിയ പരാതിക്ക് പുറമേ മജിസ്ട്രേട്ടിന് മുന്നിലും വനിതാ നേതാവ് മൊഴി
നൽകിയിരുന്നു. ഇവരുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസ് തന്നെ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് വനിതാ
നേതാവിന്റെ പരാതി.

Tags :