മകര വിളക്കിന് 1000 ബസുകള്‍; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിറ്റില്‍ ഒരു ബസ്‌; ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രൂപ്പ് ബുക്കിങ് സംവിധാനവുമായി കെഎസ്‌ആര്‍ടിസി; മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ

മകര വിളക്കിന് 1000 ബസുകള്‍; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിറ്റില്‍ ഒരു ബസ്‌; ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രൂപ്പ് ബുക്കിങ് സംവിധാനവുമായി കെഎസ്‌ആര്‍ടിസി; മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ

സ്വന്തം ലേഖിക

പത്തനംതിട്ട: ‌ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്‌ആര്‍ടിസി ഗ്രൂപ്പ് ബുക്കിങ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി ആന്റണി രാജു.

40 പേരെങ്കിലും ഒരു സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിറ്റില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പെടെ ഒരുക്കും. 200 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് 300 ബസുകളും മകരവിളക്കിന് 1,000 ബസുകളും സര്‍വീസ് നടത്തും. ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറപ്പെടുന്ന 300 കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസില്‍ ഗ്രൂപ് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്.

നവംബര്‍ പത്തോടുകൂടി വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ്‌സോണ്‍ പദ്ധതി നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.