പരമ്പരാഗത പാതകൾ എല്ലാം അടയ്ക്കും: എരുമേലി അടക്കം ക്ഷേത്രങ്ങളിൽ ഒന്നും വിരിവയ്ക്കാനാവില്ല; ആചാരങ്ങളിൽ കൊവിഡിനെ തുടർന്നു വൻ അഴിച്ചു പണി; ശബരിമലയിലെ ഇടപെടലിൽ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ

പരമ്പരാഗത പാതകൾ എല്ലാം അടയ്ക്കും: എരുമേലി അടക്കം ക്ഷേത്രങ്ങളിൽ ഒന്നും വിരിവയ്ക്കാനാവില്ല; ആചാരങ്ങളിൽ കൊവിഡിനെ തുടർന്നു വൻ അഴിച്ചു പണി; ശബരിമലയിലെ ഇടപെടലിൽ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ പരമ്പരാഗത പാതകൾ എല്ലാം അടച്ച് രണ്ടു പാതകളിൽ കൂടി മാത്രം സന്നിധാനത്തേയ്ക്കു പ്രവേശനം ഏർപ്പെടുത്തി ദേവസ്വം ബോർഡ് നടത്തുന്ന നിർണ്ണായക നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെയാണ് ഇപ്പോൾ ഹൈന്ദവ സംഘടനകൾ പ്രതിഷേധിക്കുന്നത്.

മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിലേക്ക് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടകരുടെ സഞ്ചാരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്ബ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. മറ്റു കാനന പാതകളിൽ അനുമതിയുണ്ടാവില്ല.
തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. പ്രതിദിനം ദർശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് സൗകര്യം ഒരുക്കും.

കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് തമിഴ്നാട്ടിൽ വ്യാപക പ്രചാരണം നൽകിയതായി തമിഴ്നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന സെക്രട്ടറി അനിൽകുമാർ, ആന്ധ്രപ്രദേശ് സെക്രട്ടറി ശിരിജ ശങ്കർ, പോണ്ടിച്ചേരി സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു.