യോഗമില്ല കോഹ്ലിയേ…! ഇത്തവണയും ഫൈനൽ കാണാതെ ബാംഗൂർ പുറത്ത്; ഹൈദരാബാദ് ഇനി ഡൽഹിയെ രണ്ടാമങ്കത്തിൽ നേരിടും

യോഗമില്ല കോഹ്ലിയേ…! ഇത്തവണയും ഫൈനൽ കാണാതെ ബാംഗൂർ പുറത്ത്; ഹൈദരാബാദ് ഇനി ഡൽഹിയെ രണ്ടാമങ്കത്തിൽ നേരിടും

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: യോഗമില്ല കോഹ്ലിയെ, ഇത്തരവണയും നിരാശനായി മടങ്ങാം. ഫൈനൽ കാണാതെ, കപ്പില്ലാതെ ഇക്കുറിയും കോഹ്ലിപ്പടയ്ക്കു മടങ്ങാം. ബംഗളൂരുവിനെതിരായ ഐപിഎൽ ഒന്നാം എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തിൽ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോൾ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിരാശയോടെ മടക്കം.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെ തീരുമാനം അക്ഷരാർത്ഥത്തിൽ ന്യായീകരിക്കുന്ന പ്രകടനവുമായി ബൗളർമാർ കളം നിറഞ്ഞപ്പോൾ ബാംഗ്ലൂർ നിശ്ചിത ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസിൽ ഒതുങ്ങി. 56 റൺസുമായി പതിവ് പോലെ ഡിവില്ലിയേഴ്‌സ് തിളങ്ങിയപ്പോൾ ആരോൺ ഫിഞ്ച് 32 റൺസ് നേടി. നായകൻ വിരാട് കോഹ്ലി അടക്കം മറ്റ് ബാറ്റ്‌സ്മാന്മാർ എല്ലാവരും പരാജയപ്പെട്ടു. ഹൈദരാബാദിനായി ജാസൺ ഹോൾഡർ 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. നടരാജൻ രണ്ടും നദീം ഒരു വിക്കറ്റും വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിൽ നോക്കൗട്ടിന്റെ സമ്മർദ്ദം ഹൈദരാബാദിനെയും വരിഞ്ഞു മുറുക്കി. എന്നാൽ കെയ്ൻ വില്ല്യംസണിന്റെ പരിചയ സമ്ബത്ത് ഹൈദരാബദിനെ വിജയത്തിലെത്തിച്ചു. വില്ല്യംസൺ 44 പന്തിൽ പുറത്താവാതെ 50 റൺസ് നേടി. ബാറ്റിംഗിലും തിളങ്ങിയ ഹോൾഡർ 20 പന്തിൽ 24 റൺസുമായി അവസാന ഓവറിലെ അഞ്ചാം പന്തിൽ വിജയ റൺ കുറിച്ചു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും ആദം സാമ്ബയും ചാഹലും ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒന്നാം ക്വാളിഫയറിൽ ഡൽഹിയെ പരാജയപ്പെടുത്തി മുംബൈ ഫൈനലിന് യോഗ്യത നേടിയിരുന്നു. ഡൽഹി- ഹൈദരാബാദ് നോക്കൗട്ട് മത്സരത്തിലെ വിജയിയെ മുംബൈ ഫൈനലിൽ നേരിടും.