പ്രധാന കടമ്പ കടന്നു…! വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു;  പ്രതീക്ഷയോടെ ശബരിമല വിമാനത്താവളം പദ്ധതി

പ്രധാന കടമ്പ കടന്നു…! വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു; പ്രതീക്ഷയോടെ ശബരിമല വിമാനത്താവളം പദ്ധതി

സ്വന്തം ലേഖിക

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിയിലെ പ്രധാന കടമ്പയായ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷകള്‍ക്കും ടേക്ക് ഓഫ് ആകുന്നു.

വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമെന്ന വിവിധ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാണ് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറന്‍സ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവള്ളി എസ്റ്റേറ്റ് അടക്കം എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ നിന്നായി 2,570 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കര്‍ സ്വകാര്യ ഭൂമിയുടെ സാമൂഹികാഘാത പഠനം ജൂണില്‍ പൂര്‍ത്തിയാകും.

കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്കും മറ്റുമാണ് എസ്റ്റേറ്റിന് പുറത്തുനിന്നുള്ള ഭൂമി ഏറ്റെടുക്കുന്നത്.

സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതോടെ ഇനി പരിസ്ഥിതി മന്ത്രാലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് അപേക്ഷിക്കാം.