Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി രാജസ്ഥാന്‍ റോയല്‍സ്.

178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഷു വെടിക്കെട്ടുമായി ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ വിജയിപ്പിച്ചു. നാല് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഐപിഎല്‍ ഫൈനലിലേറ്റ തോല്‍വിക്ക് ഇതോടെ ടൈറ്റന്‍സിനോട് പകരം വീട്ടാന്‍ റോയല്‍സിനായി. 26 പന്തില്‍ രണ്ട് ഫോറും 5 സിക്‌സും സഹിതം 56 റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നു. സ്കോര്‍: ടൈറ്റന്‍സ്-177/7 (20), റോയല്‍സ്-179/7 (19.2).

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടക്കം പാളി. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി.

ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത താരത്തെ ശുഭ്‌മാന്‍ ഗില്‍ പിടികൂടുകയായിരുന്നു. ഷമി വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ അ‌ഞ്ചാം പന്തില്‍ വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലര്‍ പൂജ്യത്തില്‍ മടങ്ങി.

ഇതോടെ 2.5 ഓവറില്‍ 4-2 എന്ന നിലയില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലായി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 26-2 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ ഒന്‍പത് ഓവറിലാണ് 50 തികച്ചത്.