ശബരിമല എന്നും വിവാദകേന്ദ്രം: ഇപ്പോൾ നടപ്പാക്കുന്നത് ആചാര ലംഘനം: എൻ.ആർ മധു

ശബരിമല എന്നും വിവാദകേന്ദ്രം: ഇപ്പോൾ നടപ്പാക്കുന്നത് ആചാര ലംഘനം: എൻ.ആർ മധു

സ്വന്തം ലേഖകൻ

മണർകാട്: ശബരിമല ക്ഷേത്രം 1950 ൽ തീവെച്ച് നശിപ്പിച്ചതു മുതൽ കേരളത്തിൽ വന്ന ഇടതു വലതു സർക്കാരുകൾ എന്നും വിവാദ കേന്ദ്രമാക്കി മാറ്റിയ ചരിത്രമാണു ഉള്ളതെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ.എൻ.ആർ.മധു ആരോപിച്ചു.

ഇപ്പോൾ കോടതി വിധിയുടെ പേരിൽ സർക്കാർ നടപ്പാക്കാൻ പോവുന്നതും ക്ഷേത്രആചാര ലംഘനമാണെന്നും ആരോപിച്ചു. ശബരിമല കർമ്മസമിതി ജില്ലാ നേതൃയോഗം മണർകാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി . ഗോപി ദാസിന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്. എസ് വിഭാഗ് സംഘചാലക് എം.എസ് പദ്മനാഭൻ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, ജില്ലാ സംയോജകൻ ഡി.ശശികുമാർ, പി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.