play-sharp-fill
പതിനെട്ടാം പടിക്ക് സമീപം കൂറ്റന്‍ കരിങ്കല്‍പാളി ഇളകി വീണു; സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീര്‍ഥാടകര്‍ ഇല്ലാതിരുന്നതിനാൽ  വന്‍ ദുരന്തം ഒഴിവായി

പതിനെട്ടാം പടിക്ക് സമീപം കൂറ്റന്‍ കരിങ്കല്‍പാളി ഇളകി വീണു; സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീര്‍ഥാടകര്‍ ഇല്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ
ശബരിമല: പതിനെട്ടാംപടിക്ക് സമീപം വലിയ തിരുമുറ്റത്തെ മതില്‍ക്കെട്ടിന്റെ കൂറ്റന്‍ കരിങ്കല്‍പാളി ഇളകിവീണു.

സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീര്‍ഥാടകര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പതിനെട്ടാംപടിയുടെ വലതു ഭാഗത്തെ വേലിക്കെട്ടിനും പടിക്കെട്ടിനും ഇടയിലാണ് ഇരുനൂറോളം കിലോ ഭാരം വരുന്ന കരിങ്കല്‍ പാളി വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സന്നിധാനത്തെ ഫ്ലൈഓവര്‍ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞതിനാല്‍ പതിനെട്ടാം പടിക്കുതാഴെ തടഞ്ഞു നിര്‍ത്തിയിരിക്കുയായിരുന്നു.

സംഭവത്തിന് ഏതാനും സെക്കന്‍ഡുകള്‍ മുമ്ബാണ് ഷിഫ്റ്റ് മാറ്റത്തിന്‍റെ ഭാഗമായി ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുകളിലേക്ക് കയറിയത്.

സന്നിധാനത്തെ തിരക്കൊഴിഞ്ഞ ശേഷം കരിങ്കല്‍ പാളി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.