play-sharp-fill
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്;  അപേക്ഷ ക്ഷണിച്ചു

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ദേശീയ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുഖേന പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എൽ.സി. പ്രായം18 നും 45 നും മധ്യേ. അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തിലോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തിലോ ഉൾപ്പെടുന്നവരാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 15 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447847816, 9447756858.