യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോടും  യുക്രെയിനോടും  ആവശ്യപ്പെട്ട്   താലിബാൻ ;                സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്നും  സംയമനം   പാലിക്കണമെന്നും       റഷ്യയ്‌ക്കും യുക്രെയിനും താലിബാന്റെ  ഉപദേശം

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ട് താലിബാൻ ; സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്നും സംയമനം പാലിക്കണമെന്നും റഷ്യയ്‌ക്കും യുക്രെയിനും താലിബാന്റെ ഉപദേശം

സ്വന്തം ലേഖിക

കാബുള്‍: യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ട് താലിബാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമത്തിന്റെ വ്യാപ്തി കൂട്ടുന്ന നടപടിയില്‍ നിന്ന് റഷ്യയും യുക്രൈനും പിന്‍വാങ്ങണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം.സംഘര്‍ഷം മുന്നോട്ട് കൊണ്ടു പോയാല്‍ കൂടുതല്‍ പൗരന്മാര്‍ക്ക് അപകടം പറ്റിയേക്കാമെന്നും അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് പറഞ്ഞ താലിബാന്‍ പക്ഷം ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്രെയിനിലെ അഫ്‌ഗാൻ വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റ ജനതയുടെയും സുരക്ഷ ഉറപ്പാക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താലിബാന്റെ പ്രസ്താവനയ‌ക്ക് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പരിഹാസമാണ് ലഭിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ എന്നാണ് ചിലര്‍ കുറിച്ചത്