സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് 18 കോടി രൂപ; പാമ്പാടി റബ്‌കോ എംപ്ലോയീസ് യൂണിയൻ സമരം നാലാം ദിവസത്തിലേക്ക്
പാമ്പാടി: ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നു കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്‍റെ (റബ്‌കോ) സൗത്ത് പാമ്പാടിയിലെ കിടക്ക നിര്‍മാണ യൂണിറ്റില്‍ റബ്‌കോ എംപ്ലോയീസ് യൂണിയന്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്.
റബ്കോയ്ക്ക് സര്‍ക്കാരില്‍നിന്ന് 18 കോടി രൂപ കിട്ടാനുണ്ടെന്ന് സൂചന. ഈ തുക കിട്ടിയാലേ ശമ്ബളം നല്‍കാന്‍ കഴിയൂ. 22നകം ശമ്ബളം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ല. ശമ്ബളം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
സമരത്തിനു പിന്തുണയില്ലെന്നു സിഐടിയു ജില്ലാ നേതൃത്വം പറഞ്ഞു. കഴിഞ്ഞദിവസം സമരം തുടങ്ങിയതിനു പിന്നാലെ നവംബര്‍ മാസത്തെ ശമ്ബളം 22നു മുമ്ബ് നല്‍കാമെന്നു കാണിച്ചുള്ള ജനറല്‍ മാനേജറുടെ കത്ത് തൊഴിലാളികള്‍ക്കു കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
12നു നടന്ന റബ്‌കോ ഭരണസിമിതിയുടെ തീരുമാനം എന്നു കാണിച്ചാണു കത്ത് നല്‍കിയത്. 45 ദിവസത്തെ ശമ്പളം മാത്രമേ മുടങ്ങിയിട്ടുള്ളൂവെന്ന റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍റെ വാദം തൊഴിലാളികള്‍ തള്ളി. നവംബര്‍ മുതലുള്ള ശമ്പളം കിട്ടാനുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ നാലരവര്‍ഷത്തിലേറെയായി കമ്പനി പിഎഫ് തുക അടയ്ക്കുന്നില്ല. റബ്‌കോയുടെ കോട്ടയം, കണ്ണൂര്‍ യൂണിറ്റുകളില്‍ നിന്നായി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 40-ലേറെപ്പേര്‍ തൊഴിലുപേക്ഷിച്ചുപോയി.
ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാനുള്ള ഇനത്തില്‍തന്നെ അരക്കോടിയിലേറെ രൂപ വേണം.
തൊഴിലാളികള്‍ക്ക് കാര്യമായ ശമ്പളവര്‍ധന നടപ്പാക്കിയിട്ടില്ല.