കപ്പലിലും വിമാനത്തിലും കരമാർഗത്തിലും ആളെത്തി…! ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജീവം; ആളുകൾ വീട്ടിൽ തന്നെ; കൊറോണക്കാലത്തെ കടമ്പകടക്കാൻ കോട്ടയം റെഡി..!

കപ്പലിലും വിമാനത്തിലും കരമാർഗത്തിലും ആളെത്തി…! ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജീവം; ആളുകൾ വീട്ടിൽ തന്നെ; കൊറോണക്കാലത്തെ കടമ്പകടക്കാൻ കോട്ടയം റെഡി..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിമാനത്തിൽ തുടർച്ചയായ മൂന്നാമത്തെ ദിവസവും പ്രവാസികൾ എത്തിയതിനു പിന്നാലെ കപ്പലിലും കരമാർഗത്തിലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താവളം തേടി പ്രവാസികൾ എത്തി. വിദേശ രാജ്യങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടന്നവരാണ് നാട്ടിലേയ്ക്ക് എത്തുന്നത്.

ക്വാലാലംപൂരിൽ നിന്നും എത്തിയ വിമാനത്തിൽ ഞായറാഴ്ച രാത്രി ഒരു ഗർഭിണി അടക്കം എട്ടു പേർ കൂടി ജില്ലയിലേയ്ക്കു എത്തിയിട്ടുണ്ട്. ഇതോടെ മറ്റു രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരുടെ എണ്ണം 134 ആയി. ഇന്നലെ മാത്രം 84 പേരാണ് ജില്ലയിൽ മറ്റു രാജ്യങ്ങളിൽ നിന്നായി എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 368 പേർ കൂടി എത്തിയതോടെ ജില്ലയിൽ എത്തിയവരുടെ എണ്ണം 723 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പലിൽ എത്തിയ 39 പേരിൽ 35 പേർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. മാലദ്വീപിൽനിന്നും നാവിക സേന കപ്പൽ ഐ.എൻ.എസ് ജലാശ്വയിൽ കാച്ചിയിലെത്തിയവരിൽ കോട്ടയം ജില്ലയിൽനിന്നുള്ള 39 പേരുമുണ്ട്. ഇവരിൽ 33 പുരുഷൻമാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. നാലു പേരെ പൊതുസമ്പർക്കം ഒഴിവാക്കി കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു.

32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നു പേരെ കുമ്മണ്ണൂർ സെൻറ് പീറ്റേഴ്‌സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം 68 ആയി. നിലവിൽ മൂന്നു കേന്ദ്രങ്ങളിലായാണ് ഇവർ താമസിക്കുന്നത്.

മെയ് ഏഴു മുതൽ ഇതുവരെ ജില്ലയിൽ 134 പ്രവാസികളെത്തി. ഇതിൽ 71 പുരുഷൻമാരും 63 സ്ത്രീകളും ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി ചെക് പോസ്റ്റുകൾ വഴി കേരളത്തിൽ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങൾ.

ചെക് പോസ്റ്റുകൾ കടന്നവർ -1229
ഇതുവരെ നൽകിയ പാസുകൾ-2008
ഇനി പരിഗണിക്കാനുള്ള അപേക്ഷകൾ-1109

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവർ
ആര്യങ്കാവ്-108
ഇഞ്ചിവിള-27
കുമളി-395
മഞ്ചേശ്വരം-129
മുത്തങ്ങ-53
വാളയാർ-517