മന്ത്രിമാരുടേയും എം എൽ എ മാരുടേയും ചികിൽസക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന സ്വകാര്യ ആശുപത്രികൾ  കൊറോണയിൽ നാട് വലഞ്ഞു നിൽക്കുമ്പോൾ ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകിയില്ല : കോടികൾ വരുമാനമുള്ള  ആശുപത്രി മാഫിയ സംഘം സർക്കാരിനോടും ജനങ്ങളോടും കാണിക്കുന്നത് കൊടിയ വഞ്ചന

മന്ത്രിമാരുടേയും എം എൽ എ മാരുടേയും ചികിൽസക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന സ്വകാര്യ ആശുപത്രികൾ കൊറോണയിൽ നാട് വലഞ്ഞു നിൽക്കുമ്പോൾ ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകിയില്ല : കോടികൾ വരുമാനമുള്ള ആശുപത്രി മാഫിയ സംഘം സർക്കാരിനോടും ജനങ്ങളോടും കാണിക്കുന്നത് കൊടിയ വഞ്ചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോകവും രാജ്യവും ഒരിക്കലും നേരിടാത്ത അതിഗുരുതരമായ പ്രതിസന്ധികാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെയില്ലാത്ത സമാനതകളില്ലാത്ത സംതംഭനാവസ്ഥയിലാണ് ഇപ്പോൾ എല്ലാ വിഭാഗം ജനങ്ങളും. പ്രതിസന്ധിയെ നേരിടാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാത്രമാണ് ഇപ്പോഴും കേരളം എന്ന കൊച്ചു നാടിന് ആശ്വാസം. ഇതിന് സർക്കാരിനെ സഹായിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ലഭിക്കുന്ന സംഭാവനകൾ മാത്രമാണ്. ഇതിലൂടെയാണ് സർക്കാർ കൊറോണക്കാലത്ത് ഏറ്റവും മുന്നോട്ടു കുതിക്കുന്നതും.

ലോകത്തിന്റെയും നാടിന്റെ വിവിധ കോണിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ആളുകൾ വാരിക്കൊരിയാണ് പണം നൽകുന്നത്. ആടിനെവിറ്റും, കമ്മൽ വിറ്റും, വിഷുക്കൈനീട്ടം മാറ്റി വച്ചും സാധാരണക്കാരായ ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം വാരിയെറിയുകയാണ്. എന്നാൽ, ഇതുവരെയും ഈ പ്രതിസന്ധി കാലഘട്ടത്തിലും സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു ചില്ലിക്കാശ് പോലും നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ചികിത്സകളെല്ലാം സ്വകാര്യ ആശുപത്രികളിൽ നിന്നാണ് നടക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ ആശുപത്രികൾക്കു മാത്രം വർഷത്തിൽ കോടികളുടെ ബില്ലുകളാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഈ ആശുപത്രികൾ തന്നെയാണ് രാജ്യത്തിനും ജനങ്ങൾക്കും ഒരു വലിയ ദുരിതകാലം ഉണ്ടായപ്പോൾ ഒരു രൂപ പോലും നൽകി സഹായിക്കാൻ തയ്യാറാകാതിരുന്നത്.

കൊറോണ ചികിത്സയ്ക്കു വേണ്ട സഹായം നൽകാനോ, രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യാനോ പോലും പല ആശുപത്രികളും തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് കൊറോണക്കാലത്തെങ്കിലും അൽപം സാമൂഹ്യ പ്രതിബന്ധതയോടെ സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ചത്. എന്നാൽ, ആ പ്രതീക്ഷയും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തകർത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങളിൽ അപൂർവം ചില സ്വകാര്യ ആശുപത്രികൾ ഒഴികെ മറ്റൊരു ആശുപത്രികളും ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം സംഭാവന നൽകിയിട്ടില്ല. കോട്ടയം നഗരത്തിൽ തന്നെ പ്രവർത്തിക്കുന്ന ഭാരത് ആശുപത്രി, കുടമാളൂരിലെ കിംസ്, കാരിത്താസ്, മിറ്റേര, നാഗമ്പടത്തെ എസ്.എച്ച് ആശുപത്രി എന്നീ ആശുപത്രികളിൽ ഒന്നിന്റെ പേരു പോലും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ ഇതുവരെയും കേട്ടിട്ടില്ല. കരുണയുള്ളവർ ആരും തന്നെ സംസ്ഥാനത്തെ ആശുപത്രികളുടെ തലപ്പത്തില്ലെന്നു കരുതേണ്ടി വരും…!