ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍ വൻ സ്ഫോടക ശേഖരം; പിടികൂടിയത് 770 കിലോ സ്ഫോടകവസ്തു; കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍ വൻ സ്ഫോടക ശേഖരം; പിടികൂടിയത് 770 കിലോ സ്ഫോടകവസ്തു; കേസെടുത്ത് പൊലീസ്

പാനൂർ: ആർഎസ്‌എസ് നേതാവിന്റെ വസതിയില്‍ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി.

ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ നിന്നായി 770 കിലോ സ്ഫോടകവസ്തു ആണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു.