വീടിനു മുന്നിലെ ചവിട്ടുപടിയായി ഉപയോഗിച്ചിരുന്നത് കോടികൾ വിലമതിക്കുന്ന അപൂർവ്വ നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി; 3.5 കിലോഗ്രാം ഭാരമുള്ള ഈ കല്ലിന് ഏകദേശം 9 കോടിയോളം രൂപ മൂല്യമുണ്ട്
റൊമാനിയയിലെ ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി തന്‍റെ വീടിന് മുന്നിലെ ചവിട്ടുപടിയായി ഉപയോഗിച്ചിരുന്നത് കോടികൾ വിലമതിക്കുന്ന അപൂർവ്വ നിധി.
പക്ഷേ, പാവം മുത്തശ്ശി ഇതൊന്നുമറിയാതെ മരണപ്പെട്ടതിന് ശേഷം അവരുടെ ബന്ധുക്കളാണ് ഈ നിധി തിരിച്ചറിഞ്ഞത്. വീടിനുള്ളിലേക്ക് ചവിട്ടിക്കയറുന്നതിനായി മുത്തശ്ശി വീടിന്‍റെ വാതിൽ പടിയിൽ ഇട്ടിരുന്ന കല്ലാണ് അപൂർവ നിധിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
3.5 കിലോഗ്രാം ഭാരമുള്ള ആമ്പർ നഗറ്റായിരുന്നു (amber nugget) വെറും കല്ലാണെന്ന് കരുതി മുത്തശ്ശി വീട്ടുപടിക്കൽ ഇട്ടിരുന്നത്. ഇന്ന് ഇതിന് ഏകദേശം 9 കോടിയോളം രൂപ മൂല്യമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആമ്പർ ആണിതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു അരുവിയിൽ നിന്നാണ് മുത്തശ്ശി ഈ കല്ല് കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് ആമ്പർ പരിശോധിച്ച പോളണ്ടിലെ ക്രാക്കോവിലെ ചരിത്ര മ്യൂസിയം വക്താക്കൾ പറയുന്നത് അനുസരിച്ച് ഇത് 38.5 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കമുള്ളതാണ്.
പ്രാദേശിക നദിയിൽ നിന്ന് രത്നം കണ്ടെത്തിയ മുത്തശ്ശി 1991 -ലാണ് മരണ മടഞ്ഞത്. അവരുടെ മരണശേഷം വീട് ഏറ്റെടുത്ത ഒരു ബന്ധു വീട്ടുപടിക്കൽ ഉണ്ടായിരുന്ന ആ കല്ലും സൂക്ഷിച്ചു.
പിന്നീട് അത് സാധാരണ കല്ലല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അത് റൊമാനിയൻ സർക്കാരിന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വിദഗ്ധർ ഇതിന്‍റെ മൂല്യം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആമ്പർ നിക്ഷേപങ്ങളിൽ ചിലത് റൊമാനിയയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ബുസാവു കൗണ്ടിയിൽ. ഭൗമശാസ്ത്രജ്ഞനായ ഓസ്കാർ ഹെൽം ഈ നിക്ഷേപങ്ങൾക്ക് “റുമാനിറ്റ്” (Rumanit) അഥവാ “ബുസാവു ആംബർ” (Buzau amber) എന്നാണ് പേരിട്ടിരിക്കുന്നത്.