ടി20യില്‍ 150 സിക്‌സര്‍ എന്ന ലോക റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; പട്ടികയിൽ രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ
ടി20യില്‍ 150 സിക്‌സര്‍ എന്ന ലോക റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 150 സിക്‌സറുകളുമായി പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്.
161 സിക്‌സറുകളുമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് പട്ടികയില്‍ ഒന്നാമത്. 124 സിക്‌സറുകളുമായി വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് മൂന്നം സ്ഥാനത്തുള്ളത്. രോഹിതിന് പുറമേ ഈ പട്ടികയിലുള്ള ഇന്ത്യന്‍ താരം മുന്‍ ടി 20 ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 91 സിക്‌സറുകളാണ് കോലി നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മൂന്നാം ടി 20 യില്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പന്ത് ഗാലറിയിലെത്തിച്ചാണ് രോഹിത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സാണ് നേടിയിരിക്കുന്നത്. 31പന്തില്‍ അഞ്ച് ഫോറും മൂന്ന് സികസിന്റെയും അകമ്ബടിയോടെ രോഹിത് 56 റണ്‍സ് നേടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്തുണ്ട്. 404 മത്സരങ്ങളില്‍ 454 സിക്‌സാണ് സമ്ബാദ്യം. 553 സിക്‌സുമായി ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയില്‍ ഒന്നാമത്. മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത് (476 സിക്‌സ്).