Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള വിരോധത്താല്‍ അമ്മൂമ്മയെ തടിക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച യുവാവ് പിടിയില്‍. കിളികൊല്ലൂര്‍ മങ്ങാട് കേളീ ക്ലബിന് സമീപം അറുനൂ​റ്റിമംഗലം കൃഷ്ണകൃപയില്‍ ശ്രീശരത്തിനെയാണ് (28) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മ വസന്തകുമാരിക്കും അമ്മൂമ്മ 80 വയസുള്ള സരസ്വതിയമ്മയ്ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. 20ന് രാത്രി 10ഓടെ മദ്യപിക്കാനായി അമ്മൂമ്മയോട് പണം ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അമ്മൂമ്മ അടുത്ത വീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്തുടര്‍ന്നെത്തിയ യുവാവ് തടിക്കഷണം കൊണ്ട് സരസ്വതിയമ്മയെ അടിച്ച്‌ ദേഹമാസകലം പരിക്കേല്‍പ്പിക്കുകയായിരുന്നു. സരസ്വതി അമ്മ ഇപ്പോള്‍ തിരുവനന്തപുരം മെഡി. ആശുപത്രിയില്‍ചികിത്സയിലാണ്. കിളികൊല്ലൂര്‍ എസ്.എച്ച്‌.ഒ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീനാഥ്, സജി, ജാനസ് പി.ബേബി, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്​റ്റ് ചെയ്തത്.