play-sharp-fill
‘‘കാട്ടുകോഴി എന്താണ്, സംക്രാന്തി എന്താണ് എന്നറിയാത്ത കമ്യൂണിസ്റ്റുകാരോടും ജിഹാദികളോടും എന്ത് പറയാനാണ്? ഗുരുവായൂരപ്പനെ പറ്റി എന്തെങ്കിലും ഇവർക്ക് അറിയാമോ? ഗുരുവായൂർ അമ്പലനടയിൽ വിവാഹം കഴിക്കുന്നതിന് മുഹൂർത്തമില്ല. ഒരു കല്യാണവും അവിടെ മാറ്റിവച്ചിട്ടില്ല’ ; സുരേഷ് ഗോപി കല്യാണം മുടക്കിയല്ല, കല്യാണം നടത്തിയാണ് : കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഒരു കല്യാണവും മാറ്റിവച്ചിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപി കല്യാണം മുടക്കിയല്ല, കല്യാണം നടത്തിയാണ്. ഗുരുവായൂരപ്പന്റെ നടയിൽ എപ്പോൾ‌ വന്നാലും വിവാഹം കഴിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘‘കാട്ടുകോഴി എന്താണ്, സംക്രാന്തി എന്താണ് എന്നറിയാത്ത കമ്യൂണിസ്റ്റുകാരോടും ജിഹാദികളോടും എന്ത് പറയാനാണ്? ഗുരുവായൂരപ്പനെ പറ്റി എന്തെങ്കിലും ഇവർക്ക് അറിയാമോ? ഗുരുവായൂർ അമ്പലനടയിൽ വിവാഹം കഴിക്കുന്നതിന് മുഹൂർത്തമില്ല. ഒരു കല്യാണവും അവിടെ മാറ്റിവച്ചിട്ടില്ല’’– സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനോടും സുരേന്ദ്രൻ പ്രതികരിച്ചു.

‘‘മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോ അവരുടെ സ്ഥാപനമോ, മാസപ്പടി നൽകിയ സ്ഥാപനമോ ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. പണം കൊടുത്തതു വ്യവസായം നടത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണെന്നാണ് ആദായനികുതി വകുപ്പിന് മുൻപിലുളള മൊഴി. ഇതുസംബന്ധിച്ച് കെഎസ്ഐ‍ഡിസിയോടും എക്സാലോജിക്കിനോടും പല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്.