play-sharp-fill
ബന്ധുവെന്ന്  തെറ്റിദ്ധരിപ്പിച്ച്‌ മരണ വീട്ടിൽ നിന്നും കവർന്ന  31000 രൂപയുമായി  മോഷ്ടാവ്    മുങ്ങി ;നാടകീയ രംഗങ്ങൾ  അരങ്ങേറിയത് കോട്ടയം കോതനെല്ലൂരിൽ

ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മരണ വീട്ടിൽ നിന്നും കവർന്ന 31000 രൂപയുമായി മോഷ്ടാവ് മുങ്ങി ;നാടകീയ രംഗങ്ങൾ അരങ്ങേറിയത് കോട്ടയം കോതനെല്ലൂരിൽ


സ്വന്തം ലേഖിക

കോട്ടയം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മരണവീട്ടില്‍ കടന്നുകയറി പണം കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് മുങ്ങി . കോട്ടയം കോതനെല്ലൂരില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്.

31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി വീട്ടിലെത്തുമ്പോൾ മറ്റ് ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്‍പ്പനേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റ് കാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത ശേഷം വീടിനകത്തേക്ക് കയറുകയും മുറിയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു.

വീട്ടില്‍ പണം വച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി 31000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു.

ബന്ധുക്കളില്‍ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയില്‍ തിരിച്ച്‌ പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം.