റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മദിനാചരണം നടത്തി: അനുസ്മരണ യോഗം ടോജോ എം.തോമസ് ഉദ്ഘാടനം ചെയ്തു

റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മദിനാചരണം നടത്തി: അനുസ്മരണ യോഗം ടോജോ എം.തോമസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ലോകവ്യാപകമായി റോഡപകടങ്ങളിൽ മരണപ്പെട്ടവരുടെ ഒർമ്മദിനമായി നവംബർ മാസത്തിലെ മൂന്നാം ഞായർ ആചരിക്കുന്നു.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ തിരുവല്ല ബൈപാസിൽ പുതുപ്പള്ളി ഞാലിയാകുഴി വടക്കേക്കരക്കു സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ച അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പിന്റെയും ആർ.എ.എഫ്.എഫ് എന്ന സന്നദ്ധ സംഘടനയും നേതൃത്വത്തിൽ അനുസ്മരണ യോഗം ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഴുകുതിരികൾ കത്തിച്ച് അനുസ്മരണം നടത്തി.റോഡ് സുരക്ഷാ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. ആർ.എ.എഫ്.എഫ് പ്രസിഡണ്ട് നിസാർ സ്വാഗതം ആശംസിച്ചു. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ഉദ്ഘാടനം ചെയ്തു.

ചങ്ങനാശേരി ജോയിന്റ് ആർടി ഒ ശ്രീപി.സി. ചെറിയാൻ, കോട്ടയം എ എം വി ഐമാരായ വിനോദ് , അനീഷ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണം നടത്തി.