മകനോടുള്ള മുൻവൈരാഗ്യം: അയ്മനം അലക്ക് കടവിൽ ഗുണ്ടാസംഘം അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു: ആക്രമണം നടത്തിയത് കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവിനെ നേതൃത്വത്തിലുള്ള സംഘം

മകനോടുള്ള മുൻവൈരാഗ്യം: അയ്മനം അലക്ക് കടവിൽ ഗുണ്ടാസംഘം അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു: ആക്രമണം നടത്തിയത് കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവിനെ നേതൃത്വത്തിലുള്ള സംഘം

ക്രൈം ഡെസ്ക്

കോട്ടയം : മകനോടുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് ഗുണ്ടാസംഘം കടയിലേക്ക് പോവുകയായിരുന്ന അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. പരിപ്പ് പൂങ്കശേരിയിൽ പി.ജി രാജു (46) വിനെയാണ് ഗുണ്ടാസംഘം കമ്മീഷൻ വടിവാളും അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ തലയ്ക്കും കൈകാലുകൾക്കും ആണ് പരിക്കേറ്റിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്മനം അലക്കുകടവിനു സമീപമായിരുന്നു അക്രമം. പ്രദേശത്ത് നേരത്തെ ഗുണ്ടാ കഞ്ചാവ് മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടം ഉണ്ടായിരുന്നു. ഇതിനെതിരെ രാജാവിൻ്റെ മകൻ അടക്കമുള്ള യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ ഫലമായി ഗുണ്ടാ സംഘങ്ങൾക്ക് എതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് പ്രദേശത്തെ കഞ്ചാവ് മാഫിയാ സംഘങ്ങൾ ഈ യുവാക്കുകൾക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഗുണ്ടാസംഘങ്ങളും പ്രദേശവാസികളായ യുവാക്കളും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് കഞ്ചാവ് – ബൈക്ക് മോഷണക്കേസുകളിൽ പ്രതികളായ യുവാക്കളുടെ സംഘം രാജുവിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയത്.

പരിപ്പിൽ നിന്നും അയ്മനം അലക്ക് കടവിലെ കടയിലേയ്ക്ക് നടന്നുപോവുകയായിരുന്ന രാജുവിനെ ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം കമ്പി വടികൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ രാജുവിനെ അക്രമിസംഘം ചവിട്ടുകയും കരിങ്കൽ അടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. മർദ്ദനമേറ്റ് നിലത്തുവീണ രാജുവിനെ 15 മിനിറ്റോളം സംഘം ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടി ഓടിക്കൂടിയതോടെ അക്രമിസംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു.

പരിക്കേറ്റ രാജുവിനെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും കൈകാലുകൾക്കും ആണ് പരിക്കേറ്റിരിക്കുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സംഭവത്തിൽ കേസെടുത്തു.