വെട്ടിയിട്ട മരം റോഡരികിൽ തന്നെ: ആളെകൊന്നെങ്കിൽ മാത്രമേ മരം ഒരടിയെങ്കിലും അനങ്ങുകയുള്ളോ..! ചുങ്കത്ത് നടുറോഡിൽ വെട്ടിയിട്ട മരം നീക്കാൻ ഇതുവരെയും നടപടിയില്ല; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

വെട്ടിയിട്ട മരം റോഡരികിൽ തന്നെ: ആളെകൊന്നെങ്കിൽ മാത്രമേ മരം ഒരടിയെങ്കിലും അനങ്ങുകയുള്ളോ..! ചുങ്കത്ത് നടുറോഡിൽ വെട്ടിയിട്ട മരം നീക്കാൻ ഇതുവരെയും നടപടിയില്ല; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആംബുലൻസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന മെഡിക്കൽ കോളേജ് റോഡിലെ ഏറെ പ്രധാനപ്പെട്ട ചുങ്കം ജംഗ്ഷനിൽ വെട്ടിയിട്ട മരം മാസങ്ങളായിട്ടും നീക്കിയിട്ടില്ല. ചുങ്കം ജംഗ്ഷനിൽ വെട്ടിയിടുകയും, കഴിഞ്ഞ മാസം ഉണ്ടായ കനത്ത മഴയിൽ പാതി ഒടിഞ്ഞു വീഴുകയും ചെയ്ത മരമാണ് മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നും ഉണ്ടാകുന്നത്. വീഡിയോ ഇവിടെ കാണാം –

ചുങ്കം ജംഗ്ഷനിൽ തന്നെ നിന്നിരുന്ന വാകമരമാണ് അപകട സാധ്യത കണക്കിലെടുത്ത് മഴക്കാലത്തിനു മുൻപായി ആദ്യം തന്നെ വെട്ടി നീക്കിയത്. തുടർന്നു കഴിഞ്ഞ മാസം ആദ്യം ഉണ്ടായ കനത്ത മഴയിൽ ഈ മരത്തിന്റെ ഒരു ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. റോഡിനു കുറുകെ മരം വീണത് കണ്ട് അധികൃതർ എത്തി മരങ്ങൾ റോഡരികിലേയ്ക്കു മാറ്റിയിട്ടു. എന്നാൽ, ഈ മരങ്ങൾ ഇപ്പോഴും അപകടകരമായ രീതിയിൽ തന്നെ റോഡരികിൽ കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുങ്കം പാലം കയറിയിറങ്ങിയെത്തുന്നത് ഈ ജംഗ്ഷനിലേയ്ക്കാണ്. ഇവിടെയാകട്ടെ നല്ല ഒരു വളവുമുണ്ട്. ഈ വളവിലാണ് റോഡിൽ അപകട സാധ്യത ഉയർത്തി, യാത്രക്കാരുടെ കാഴ്ച മറച്ച് മരങ്ങൾ കിടക്കുന്നത്. ഈ മരങ്ങൾ കാഴ്ച മറയ്ക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് റോഡിലെ മരങ്ങൾ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

ഇനി റോഡിൽ ചോര വീണെങ്കിൽ മാത്രമേ മരങ്ങൾ നീക്കം ചെയ്യുകയുള്ളോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. റോഡിന്റെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പിനാണ് ഈ മരങ്ങളുടെ ചുമതല. എന്നാൽ, പൊതുമരാമത്ത് വകുപ്പ് അധികൃതരാകട്ടെ റോഡിനു നടുവിൽ നിന്നും ഈ മരങ്ങൾ വെട്ടിമാറ്റുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതുമില്ല.

പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ ഈ മരങ്ങളിൽ പോസ്റ്റർ എഴുതി ഒട്ടിച്ചിരുന്നു. ഇവിടെ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പു ബോർഡുകളും മരങ്ങളിൽ റിഫ്‌ളക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ആരും ഇതുവരെയും ഈ തടികൾ നീക്കം ചെയ്യാൻ വേണ്ട നടപടി മാത്രം എടുക്കുന്നില്ല.