ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഹോം ഡെലിവറി ആപ്ലിക്കേഷൻ: ആപ്പിന് പേരിട്ടാൽ ഒരു ലക്ഷം വീട്ടിൽ കൊണ്ടു പോകാം; ആപ്പിന് പേരിടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ഈ ആപ്ലിക്കേഷൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ തന്നെയാണ് ആപ്ലിക്കേഷനെ ജനപ്രിയമാക്കാൻ സാധാരണക്കാർക്കിടയിൽ മത്സരം വച്ചിരിക്കുന്നത്. – ഇവിടെ ലിങ്കിൽ ക്ലിക്ക് ചെയ്യാം KHRA Invites you to create a name for its Online Delivery Application. The person who wins this initiative will be awarded Rupees 1 lakh (1,00,000) and 2 Days stay at Kovalam Sea Face Hotel for two people. http://name.khra.in  http://name.khra.in

സംസ്ഥാനത്തെ ഹോട്ടലുകളെ മുഴുവൻ ബന്ധിപ്പിച്ച് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ഈ ആപ്ലിക്കേഷനു ഉചിതമായ പേര് നിർദേശിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയ്‌ക്കൊപ്പം കോവളം സീഫേസ് ഹോട്ടലിൽ രണ്ടു പേർക്ക് രണ്ടു ദിവസം താമസിക്കുന്നതിനുള്ള അവസരവും ഒരുക്കി നൽകിയിട്ടുണ്ട്.

പ്രതിസന്ധി നേരിടുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്കു കൈത്താങ്ങുമായാണ് അസോസിയേഷൻ ഇപ്പോൾ രംഗത്ത് എത്തുന്നത്. വൻ കുത്തക ഭീമൻമാർ വാഴുന്ന ഓൺലൈൻ ഭക്ഷണ വിപണിയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ആപ്ലിക്കേഷൻ എത്തുന്നത് പുതിയ ഉണർവ് ഏകും. അസോസിയേഷൻ തന്നെ നേരിട്ട് ഭക്ഷണ വിതരണം ഏറ്റെടുത്ത് നടത്തുന്നതിനാൽ മറ്റുള്ള പരാതികൾ പൂർണമായും ഒഴിവാകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ അടക്കമുള്ളവർ ഏറെ പ്രതീക്ഷയോടൊണ് ഈ ആപ്ലിക്കേഷനെ കാണുന്നത്.