play-sharp-fill
റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് പുതുനേതൃത്വം;  ചെയര്‍മാനായി  ഡേവിഡ് ലൂക്കുമാനെയും വൈസ് ചെയര്‍മാനായി ബാസ്റ്റിന്‍ ജോര്‍ജിനെയും തെരഞ്ഞെടുത്തു

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് പുതുനേതൃത്വം; ചെയര്‍മാനായി ഡേവിഡ് ലൂക്കുമാനെയും വൈസ് ചെയര്‍മാനായി ബാസ്റ്റിന്‍ ജോര്‍ജിനെയും തെരഞ്ഞെടുത്തു

സ്വന്തം ലേഖിക

റിയാദ്: റിയാദിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


റിയാദിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡേവിഡ് ലൂക്ക് ചെയര്‍മാനായും വൈസ് ചെയര്‍മാനായി ബാസ്റ്റിന്‍ ജോര്‍ജ്, പ്രസിഡന്‍റ് ബഷീര്‍ സാപ്റ്റ്കോ , ജനറല്‍ സെക്രട്ടറി ടോം ചാമക്കാലായില്‍, ട്രഷറര്‍ നൗഫല്‍ വി.എം. എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വൈസ് പ്രസിഡന്‍റുമാരായി ജെറി ജോസഫ് , ജിന്‍ ജോസഫ് (ബിബിന്‍ മണിമല), ജോയിന്‍ സെക്രട്ടറിമാരായി റഫീഷ് അലിയാര്‍, അന്‍ഷാദ് പി ഹമീദ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിന്‍ നിഷാന്‍ , ചാരിറ്റി കണ്‍വീനര്‍ ഷാജി മഠത്തില്‍, ആര്‍ട്സ് & കള്‍ച്ചറല്‍ കണ്‍വീനര്‍ ജയന്‍ കോട്ടയം, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായിഡോക്ടര്‍ ജയചന്ദ്രന്‍ , അബ്ദുല്‍ സലാം , ഡെന്നി കൈപനാനി, ജെയിംസ് ഓവേലില്‍ ,സലിം തലനാട്, സിദ്ധിഖ് പൊന്‍കുന്നം എന്നിവരെയും ഐക്യഖണ്ഡേനെ തെരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബഷീര്‍ സാപ്റ്റ്കോ അവതരിപ്പിച്ചു. ബാസ്റ്റിന്‍ ജോര്‍ജ് ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പഴയ പ്രതാപത്തിലേക്ക് സഃഘടനയെ തിരിച്ചു കൊണ്ടുവന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുന്നോട്ട് നയിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നാട്ടിലിലേക്ക് മടങ്ങിയ സംഘടനയിലെ പഴയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഗ്രൂപ് രൂപീകരിച്ച്‌ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തീരുമാനമെടുത്തു. ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാബിര്‍ സ്വാഗതവും റഫീഷ് അലിയാര്‍ നന്ദിയും പറഞ്ഞു.