ഇനി പിളര്‍ന്നാല്‍ വളരാനിത് കോണ്‍ഗ്രസല്ല..! പാലാ നഗരസഭയില്‍ ഇടത് മുന്നണിയില്‍ ആഭ്യന്തര കലഹം; കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കലഹം രൂക്ഷമാകുന്നു

ഇനി പിളര്‍ന്നാല്‍ വളരാനിത് കോണ്‍ഗ്രസല്ല..! പാലാ നഗരസഭയില്‍ ഇടത് മുന്നണിയില്‍ ആഭ്യന്തര കലഹം; കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കലഹം രൂക്ഷമാകുന്നു

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ നഗരസഭയില്‍ ഇടത് മുന്നണിയില്‍ ആഭ്യന്തര കലഹം. പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസും(എം) സിപിഎമ്മും തമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നിലവില്‍ പാലാ നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് ചെയര്‍മാനാണ്. അധികാരത്തിലേറി രണ്ട് വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്ന ധാരണയുണ്ടായിരുന്നു.

അതേസമയം, തല്ക്കാലം ചെയര്‍മാനെ മാറ്റില്ലെന്നും അവസാന ഒരു വര്‍ഷം തരാമെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് എം (ജോസ് പക്ഷം) -സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്. ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്.