റിയാസ് മൗലവി കേസിൽ ചോരയ്ക്ക് പോലും വില കൊടുക്കാത്ത വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
കാസർകോട്: മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്‌എസുകാരെയും വെറുതെവിട്ട കോടയില്‍ പ്രതികരണലുമായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷജിത്ത്.
വിധി അല്‍ഭുതകരമാണെന്നും റിയാസ് മൗലവിയുടെ ചോരയ്ക്ക് പോലും വില കല്‍പ്പിക്കാത്ത വിധിയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകള്‍ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കോടതി വിധിക്കെതിരേ മേല്‍കോടതിയെ സമീപിക്കും.
ഏതെങ്കിലും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കേണ്ട കേസാണിത്. വിചാരണവേളയില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ല. സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണ്. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോര്‍ സൈക്കിള്‍ മകന്റേതാണെന്ന് മൂന്നാം പ്രതിയുടെ മാതാവ് തന്നെ മൊഴി നല്‍കിയിട്ടുണ്ട്.എന്നിട്ട് കൂടി വിധി ഇപ്രകാരമായതിനെ സംശയത്തോടെയാണ് പബ്ലിക് പ്രോസിക്യൂട്ടീവ് നോക്കി കാണുന്നത്.ന്യായം ലഭിക്കുന്നതിനായി ഏത് അറ്റം വരെ പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group