ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ  ഓഫീസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റില്‍ കാര്‍ ഇടിച്ചു.വെള്ളനിറമുള്ള കാര്‍ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റില്‍ കാര്‍ ഇടിച്ചു.വെള്ളനിറമുള്ള കാര്‍ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം

സ്വന്തം ലേഖകൻ

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വസതിയിൽ കാർ ഇടിച്ചു കയറിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടൻ പൊലീസ് അറിയിച്ചു.

വെള്ളനിറമുള്ള കാര്‍ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അതേസമയം, കാര്‍ മനഃപൂര്‍വം ഗേറ്റില്‍ ഇടിപ്പിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അമേരിക്കയില്‍ വൈറ്റ് ഹൗസിെന്റ സുരക്ഷാമതിലില്‍ ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തിരുന്നു. മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുല(19)യാണ് യു.എസ് പാര്‍ക്ക് പൊലീസിന്റെ പിടിയിലായത്ഇയാളുടെ വണ്ടിയില്‍നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തിരുന്നു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡില്‍ ട്രക്ക് ഇടിച്ചത്. വാഹനം മനപൂര്‍വം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി പറഞ്ഞു.

വൈറ്റ് ഹൗസ് ഗേറ്റില്‍ നിന്ന് അല്‍പം അകലെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടല്‍ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏല്‍പ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍, അതിക്രമിച്ച്‌ കടക്കല്‍ .തുടങ്ങിയ കുറ്റങ്ങള്‍ സായ് വര്‍ഷിതിനെതിരെചുമത്തിയതായി പൊലീസ് അറിയിച്ചു

Tags :