പ്രതിവാരം 65 ദശലക്ഷം കേസുകള്‍ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്.40 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതിവാരം 65 ദശലക്ഷം കേസുകള്‍ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്.40 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.

സ്വന്തം ലേഖകൻ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് വീണ്ടും വലിയ തോതില്‍ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്.

മുതിര്‍ന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച്‌ ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂണ്‍ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്‌ക്കുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കാവുന്ന സ്ഥിതി സംജാതമാകുമെന്നുമാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചൈനയില്‍ ഒമിക്രോണ്‍ വകഭേദമായ എക്‌സ്ബിബി മൂലം നിരവധി പേര്‍ രോഗബാധിതരായിരുന്നു. ഇതുമൂലം മെയ് അവസാനത്തോടെ രാജ്യത്ത് 40 ദശലക്ഷം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ അവസാനമാകുമ്ബോഴേക്കും ഇത് 65 ദശലക്ഷം എന്ന നിലയിലെത്തുമെന്നുമാണ് മുന്നറിയിപ്പ്.

സീറോ-കൊവിഡ് നയം ഏര്‍പ്പെടുത്തിയ ചൈന 2022 ഡിസംബറില്‍ അത് റദ്ദാക്കിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ വകഭേദമായ എക്‌സ്ബിബിയെ പ്രതിരോധിക്കാൻ കെല്‍പ്പുള്ള പുതിയ വാക്‌സിനുകള്‍ സൃഷ്ടിക്കുന്നതിന്റെ പണിപ്പുരയിലാണ് ചൈന. കൊറോണ വൈറസ് ഇനിമുതല്‍ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്‌ ഏതാനും ആഴ്ചകള്‍ പിന്നിടുമ്ബോഴാണ് ചൈനയില്‍ വീണ്ടുമൊരു തരംഗത്തിനുള്ള സാധ്യതകള്‍ ഉയരുന്നത്.

Tags :