play-sharp-fill
നഗരസഭ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്; ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

നഗരസഭ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്; ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

തൃശൂർ: നഗരസഭ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച കമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവർ ആവണിശ്ശേരി സ്വദേശി ജോണി, യാത്രക്കാരി ഗുരുവായൂർ സ്വദേശിനി മേഴ്സി ആൻറണി എന്നിവർക്കാണ് പരിക്കേറ്റത്. മേഴ്സിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ധാരാളം കമാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈസ്റ്റ് സി.ഐ സംഭവസ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു. എത്രയും പെട്ടെന്ന് കമാനത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് കരാറുകാരന് നിർദേശം നൽകി.