ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി റവന്യു വകുപ്പിന് കൈമാറി

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി റവന്യു വകുപ്പിന് കൈമാറി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നേതൃത്വത്തിൽ 7500 കിലോ അരി വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഈ അരി ജില്ലാ കളക്ടർ ബി.എസ് തിരുമേനിക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൾ കലാം കൈമാറി.

 

അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച രണ്ട് ലക്ഷത്തി മുപ്പത്തയ്യായിരത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകിയത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്, കോട്ടയം , ചങ്ങനാശേരി വൈക്കം പ്രദേശങ്ങളിൽ ഈ അരി വിതരണം ചെയ്തു. 150 ചാക്ക് അരിയാണ് നൽകിയത്. ഡെപ്യൂട്ടി കലക്ടർ അലക്‌സ് ജോസഫ്, അസോസിയേഷൻ സെക്രട്ടറി ടോം തോമസ് അർക്കാഡിയ, പ്രസിഡന്റ് വി.കെ സുഗതൻ, അസോസിയേഷൻ അംഗങ്ങളായ മറ്റു ബാർ ഹോട്ടൽ ഉടമകളും യോഗത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group