ഓർമകളും ഓർമപ്പെടുത്തലുകളും കൊണ്ട് ഒരു ദിനം ;51 വര്‍ഷങ്ങൾക്ക് ശേഷം സിഎംഎസ് കോളജിലെ  സഹപാഠികള്‍ വീണ്ടും കലാലയത്തിലെത്തിപ്പോൾ കാലം പിറകിലേക്ക് പോയി ; കളിചിരിയും തമാശകളുമായി കുറച്ചു നല്ല നിമിഷങ്ങൾ ഉടലെടുത്തു

ഓർമകളും ഓർമപ്പെടുത്തലുകളും കൊണ്ട് ഒരു ദിനം ;51 വര്‍ഷങ്ങൾക്ക് ശേഷം സിഎംഎസ് കോളജിലെ സഹപാഠികള്‍ വീണ്ടും കലാലയത്തിലെത്തിപ്പോൾ കാലം പിറകിലേക്ക് പോയി ; കളിചിരിയും തമാശകളുമായി കുറച്ചു നല്ല നിമിഷങ്ങൾ ഉടലെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം:51 വര്‍ഷത്തിനുശേഷം പഴയ സഹപാഠികള്‍ വീണ്ടും ഒന്നിച്ചു.
സിഎംഎസ് കോളജ് കാമ്ബസില്‍ പഴയ സഹപാഠികള്‍ ഒന്നിച്ചപ്പോള്‍ ഓര്‍മകള്‍ക്കു ജീവന്‍ വയ്ക്കുകയായിരുന്നു.

51 വര്‍ഷത്തിനുശേഷമാണ് പഴയ സഹപാഠികള്‍ വീണ്ടും ഒന്നിച്ചത്. സഹപാഠികള്‍ പഴയ അധ്യാപകരൊടൊപ്പം അനുഭവങ്ങള്‍ പങ്കിട്ടു കുറെ സമയം ചെലവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1969-72 കാലഘട്ടത്തില്‍ സിഎംഎസ് കോളജില്‍ പഠിച്ച മാത്തമാറ്റിക്‌സ് ബിഎസ്‌സി വിദ്യാര്‍ഥികളാണ് കൂട്ടായ്മ ഒരുക്കിയത്. 45 പേരായിരുന്നു അന്നു ക്ലാസിലുണ്ടായിരുന്നത്. ഇതില്‍ എട്ടുപേര്‍ ജീവിച്ചിരിപ്പില്ല. 37പേരില്‍ ഏതാനും പേര്‍ വിദേശത്താണ്. ചിലര്‍ രോഗികളാണ്. 14 പെണ്‍കുട്ടികളുമുണ്ടായിരുന്ന ബാച്ചിലെ ബാക്കിയെല്ലാവരും എത്തിയിരുന്നു.

അന്നു പഠിപ്പിച്ച മൂന്ന് അധ്യാപകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. പ്രഫ.പി.കെ. മത്തായി, പി.എം. ജേക്കബ്, സി.സി. കുര്യന്‍ എന്നിവരാണ് പഴയ വിദ്യാര്‍ഥികളെ കാണാനെത്തിയത്. ബാക്കിയുള്ളവരാരും ഇന്നില്ലെന്നു സംഘാടകര്‍ വ്യക്തമാക്കി.

പഴയകാര്യങ്ങളിലേക്കു പലരും കടന്നുപോയി. പഴയ ഓര്‍മകള്‍ക്ക് അത്രമാത്രം ജീവനുണ്ടെന്നവര്‍ മനസിലാക്കുകയായിരുന്നു. കളിയാക്കലും പഠനവുമെല്ലാം വിഷയമായി. ഇന്നത്തെ അവരുടെ അവസ്ഥകളിലേക്കും ചര്‍ച്ചകള്‍ കടന്നുപോയി. ഒരുപിടി ഓര്‍മകളില്‍ മനസ് നിറയുന്നവരെയാണ് ഈ കൂട്ടായ്മയില്‍ കണ്ടത്.
കുടുംബസമേതം എത്തിച്ചേര്‍ന്നവരും കൊച്ചുമക്കളെയും കൊണ്ടുവന്നവരും കൂട്ടത്തിലുണ്ടായിരുന്നു.

1968ല്‍ ജനറല്‍ ബിഎസ്‌സിയോടൊപ്പം സ്‌പെഷല്‍ ബിഎസ്‌സിയും പഠിച്ചവരാണ് ഇവരെല്ലാം. സഹപാഠികളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവരാണ്. ജോണിക്കുട്ടി സ്‌കറിയ, അബ്ദുള്‍ ലത്തീഫ്, ഫിലിപ്പോസ് പാമ്ബാടി, പി.പി. കുര്യന്‍, എ.ടി. തോമസ്, ടി.എല്‍. ലക്ഷ്മണറാവു എന്നിവരാണ് ഈ കൂട്ടായ്മ ഒരുക്കിയത്.

പഴയ സഹപാഠികളെ കണ്ടുപിടിക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അബ്ദുള്‍ ലത്തീഫിന്‍റെ നേതൃത്വത്തില്‍ ഒരുകൂട്ടം സുഹൃത്തുക്കളായിരുന്നു.