നോക്കുകുത്തിയായെന്നു വിമര്‍ശനം; പോലീസില്‍ ഉടച്ചവാര്‍ക്കലിനു സിപിഎം നിര്‍ദേശം; പ്രധാന സബ്‌ ഡിവിഷനുകളില്‍  കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥര്‍ വരും

നോക്കുകുത്തിയായെന്നു വിമര്‍ശനം; പോലീസില്‍ ഉടച്ചവാര്‍ക്കലിനു സിപിഎം നിര്‍ദേശം; പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥര്‍ വരും

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ സമഗ്രമായ ഉടച്ചവാര്‍ക്കലിനു സി.പി.എം. നിര്‍ദേശം.

രാഷ്‌ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും പോലീസിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്യുന്ന സാഹചര്യമായത്തോടെയാണ് പുതിയ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌ഥാന പോലീസ്‌ മേധാവിയായി അനില്‍കാന്ത്‌ തുടരും. എ.ഡി.ജി.പിമാര്‍ മുതല്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ വരെയുള്ളവരുടെ ചുമതലകളില്‍ മാറ്റമുണ്ടാകും.

പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥരെ നിയമിക്കും. മേഖലാ ഐ.ജി തസ്‌തിക തിരിച്ചുകൊണ്ടുവരുന്നതും പരിഗണനയില്‍.

തീവ്രവാദ വിരുദ്ധ സേനാ എസ്‌പി എ പി ഷൗക്കത്തലിക്കു ക്രമസമാധാനച്ചുമതല നല്‍കി മലബാര്‍ മേഖലയില്‍ നിയമിക്കുന്നതു സജീവ പരിഗണനയിലാണ്‌. ടി.പി വധക്കേസുകളിലെ പ്രധാന പ്രതികളെ അറസ്‌റ്റ്‌ ചെയ്‌ത ഷൗക്കത്തലി സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു.

പോലീസ്‌ സേനയുടെ പ്രതിഛായ തിരിച്ചുപിടിക്കാനാണ്‌ ഇളക്കിപ്രതിഷ്‌ഠ. തുടര്‍ച്ചയായ രാഷ്‌ട്രീയ കൊലപാതകങ്ങള്‍, പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നിഷ്‌ക്രിയത്വം, ഐ.പി.എസ്‌. ഉന്നതര്‍ക്കിടയിലെ ചേരിതിരിവ്‌, സംഘടനാ നേതാക്കളുടെ ഇടപെടല്‍, ഗുണ്ടാ / സൈബര്‍ ആക്രമണങ്ങള്‍ എന്നിവ പോലീസിന്റെ കാര്യശേഷിക്കു നേരേ വിമര്‍ശനമുയരാന്‍ കാരണമായിരുന്നു.

എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം ലഭിക്കുന്ന തിരുവനന്തപുരം കമ്മിഷണര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയെ വിജിലന്‍സ്‌ എ.ഡി.ജി.പി തസ്‌തികയിലേക്കും ക്രൈംബ്രാഞ്ച്‌ ഐ.ജി സ്‌പര്‍ജന്‍ കുമാറിനെ തിരുവനന്തപുരം കമ്മിഷണര്‍ സ്‌ഥാനത്തേക്കും പരിഗണിക്കും.

കോഴിക്കോട്‌ കമ്മിഷണര്‍ എ.വി. ജോര്‍ജിനെ ഐ.ജിയായി ഉയര്‍ത്തി അവിടെത്തന്നെ തുടരാന്‍ അനുവദിക്കും. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരി, കോഴിക്കോട്‌ ഐ.ജി അശോക്‌ യാദവ്‌ എന്നിവര്‍ക്കു പ്രധാന തസ്‌തികകള്‍ നല്‍കും.

ഒരു ദിവസത്തിനിടെ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ഉലഞ്ഞ ആലപ്പുഴ ജില്ലയിലെ പോലീസ്‌ സംവിധാനം ഉടച്ചുവാര്‍ക്കാനാണ് തീരുമാനം.