“വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല…. വിവാഹേതര ലൈംഗിക ബന്ധവും തെറ്റല്ല..!  അയാൾക്ക് ഡിവോഴ്സ് ചെയ്യാമായിരുന്നു.. ; കുറിപ്പുമായി രശ്മി നായർ

“വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല…. വിവാഹേതര ലൈംഗിക ബന്ധവും തെറ്റല്ല..! അയാൾക്ക് ഡിവോഴ്സ് ചെയ്യാമായിരുന്നു.. ; കുറിപ്പുമായി രശ്മി നായർ

സ്വന്തം ലേഖിക

കൊച്ചി: ഭാര്യയും ഭാര്യ കുടുംബവും തന്നെ മാനസികമായും സാമ്പത്തികമായും ചതിച്ചു എന്ന് ആരോപിക്കുകയും അതിന് തെളിവുകൾ ഹാജരാക്കുകയും ചെയ്തു ന്യൂസിലാൻഡ് കാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ചർച്ചയായിരിക്കുന്നത്.

ഭാര്യയുടെ അവിഹിത ബന്ധം ഭാര്യതന്നെ തുറന്നു പറയുന്ന തരത്തിൽ ഒരു ലൈവ് വീഡിയോയും ബൈജു രാജു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രണ്ടു വീഡിയോകളും ഭാര്യക്കെതിരെയുള്ള തെളിവുകൾ ആയും മറ്റും രംഗത്ത് വന്നതു കൊണ്ട് തന്നെ ബൈജു രാജു ആത്മഹത്യ ചെയ്തതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളിൽ അഖിലവും ഭാര്യക്ക് എതിരെയുള്ള വിമർശനങ്ങളും കുത്തു വാക്കുകളും അധിക്ഷേപങ്ങളും ആണ് എന്നതിൽ സംശയമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മറ്റുചിലർ ഭാര്യയെ അനുകൂലിച്ചും രംഗത്ത് വരികയുണ്ടായി. ഇപ്പോൾ ഈ വിഷയത്തിൽ വളരെ വ്യക്തമായ ഒരു നിലപാട് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രശ്മി ആർ നായർ.

രശ്മി ആർ നായർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

” വിവാഹേതര ലൈംഗീക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോഴ്‌സിനുള്ള കാരണമായി പരിഗണിക്കാം എന്നാണു . അതിനപ്പുറം അതിൽ കുറ്റമൊന്നുമില്ല . വിവാഹ ജീവിതവും കുടുംബവും ഒക്കെയാണ് ജീവിതത്തിന്റെ പരമോന്നത ലക്ഷ്യങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമൂഹത്തിൽ ചിലപ്പോൾ മനുഷ്യൻ ഡിവോഴ്സ് എന്നൊക്കെ കേട്ടാൽ അതിൽ ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ചേക്കാം തകർന്നു പോയേക്കാം.

രണ്ടു മനുഷ്യർ തമ്മിലുള്ള നാല് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റിക്കോർഡിങ്ങും കണ്ടിട്ട് അവളെ കൊല്ലണം അവൻ ടോക്സിക് ആണ് എന്നൊക്കെ വിധി പ്രഖ്യാപിക്കാൻ നിങ്ങൾ ആരാണ് .

നിങ്ങളുടെ മകനോ മകളോ ഒന്നും നാളെ ഇങ്ങനെ തകർന്നു പോകാതിരിക്കണം എങ്കിൽ ഈ വിവാഹം എന്ന് പറയുന്നത് വലിയ തേങ്ങാ ഒന്നും അല്ല അത് കഴിച്ചില്ലേലും ഒന്നും സംഭവിക്കില്ല ഡിവോഴ്സ് എന്നത് ഒരു കരാർ അവസാനിപ്പിക്കൽ മാത്രമാണ് അല്ലാണ്ട് അവിടെ ഒന്നും അവസാനിക്കിന്നില്ല എന്ന് പഠിപ്പിച്ചു കൊടുക്കുക. അങ്ങനെ ഒരു ബോധം ഉണ്ടായിരുന്നെങ്കിൽ ആ മനുഷ്യൻ ഇന്നും ഭൂമിയിൽ ഉണ്ടായേനെ.