റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം

റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം

Spread the love

പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ രീതി അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലുകൾക്ക് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെല്‍ എഫ്സിയുടെ ട്രാന്‍ ഹോങ് ക്യെനാണ് പരിക്കേറ്റത്.

ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ‘ സ്യൂ ‘ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയാണ് താരത്തിന് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

താരത്തിന്റെ പരിക്കുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ ആദ്യമായി സ്യൂ ആഘോഷം നടത്തിയത്. പിന്നീട് റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group